വഖഫ് നിയമഭേദഗതിയെ എതിർത്തില്ലെന്ന്: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം: വഖഫ് നി​യ​മ​ന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്ന് മുസ്ലിം ലീഗ് എം.എൽ.എ എൻ. ഷംസുദ്ദീൻ. വ​ഖ​ഫ്​ ബോ​ർ​ഡ്​ നി​യ​മ​ന​ങ്ങ​ൾ പി.​എ​സ്.​സി​ക്ക്​ വി​ട്ട സ​ർ​ക്കാർ നിയമഭേദഗതിയെ നിയമസഭയിൽ ആരും എതിർത്തില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം ചൂണ്ടിക്കാട്ടിയാണ് അവകാശലംഘനത്തിന് നോട്ടീസ് നൽകുക.

വഖഫ് നിയമഭേദഗതിയിൽ സഭയിൽ ചർച്ച നടക്കവെ കോൺഗ്രസ്, ലീഗ് എം.എൽ.എമാർ എതിർപ്പ് ഉന്നയിച്ചിരുന്നു. ഇതു മറച്ചുവെച്ച് കൊണ്ടാണ് മുഖ്യമന്ത്രി തെറ്റായ പ്രസ്താവന നടത്തുന്നത്. മുഖ്യമന്ത്രി കള്ളം ആവർത്തിക്കുകയാണെന്നും എൻ. ഷംസുദ്ദീൻ വ്യക്തമാക്കി.

വ​ഖ​ഫ്​ ബോ​ർ​ഡി​ലെ നി​യ​മ​ന​ങ്ങ​ൾ പി.​എ​സ്.​സി​ക്ക്​ വി​ടു​ന്ന​തി​നു​ള്ള ബി​ൽ​ നേ​ര​ത്തേ നി​യ​മ​സ​ഭ​യി​ൽ പാ​സാ​ക്കു​ക​യും ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ട്​ വി​ജ്​​ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ന​ട​പ​ടി​ക്കെ​തി​രെ മു​സ്​​ലിം സം​ഘ​ട​ന​ക​ൾ ഒ​ന്ന​ട​ങ്കം രം​ഗ​ത്തു​വ​രി​ക​യും മു​സ്​​ലിം ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക്ഷോ​ഭം തു​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.

പി​ന്നാ​ലെ, സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ നേ​താ​ക്ക​ളെ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട്​ തീ​രു​മാ​നം ന​ട​പ്പാ​ക്ക​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച്​ മു​സ്​​ലിം സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മേ തീ​രു​മാ​ന​മെ​ടു​ക്കൂ​വെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ച​ർ​ച്ച നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

നി​യ​മ​ന​ങ്ങ​ൾ പി.​എ​സ്.​സി​ക്ക്​ വി​ടാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ വ​ഖ​ഫ്​ ചു​മ​ത​ല​യു​ള്ള മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹി​മാ​ൻ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ സം​ഘ​ട​ന​ക​ൾ വീ​ണ്ടും പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി. പി​ന്നാ​ലെ​യാ​ണ്​ ഏ​പ്രി​ൽ 20ന്​ ​ച​ർ​ച്ച ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

ബുധനാഴ്ച നടന്ന യോഗത്തിൽ മു​സ്​​ലിം സം​ഘ​ട​ന​ക​ൾ ഒ​ന്നി​ച്ച്​ എ​തി​ർ​ത്തിരുന്നു. സം​ഘ​ട​ന​ക​ളു​ടെ അ​ഭി​പ്രാ​യം മാ​നി​ക്കു​ന്നെ​ന്ന്​ പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ചെ​യ്​​ത്​ ഉ​ചി​ത തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന്​ വ്യക്തമാക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും തു​ട​ർ​ന​ട​പ​ടി​ക്കാ​യി കാ​ത്തി​രി​ക്കു​മെ​ന്നുമാണ് ​വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​നു​ ശേ​ഷം പ്ര​തി​ക​രി​ച്ചത്. 

Tags:    
News Summary - Waqf: Notice of Violation of Rights against the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.