വഖഫ് സംരക്ഷണ റാലി: കണ്ടാലറിയുന്ന പതിനായിരം പേർക്കെതിരെ കേസെടുത്തു

കോഴിക്കോട്: മുസ്ലീം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയുടെ പേരില്‍ പൊലീസ് കെസെടുത്തു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനാണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസം സൃഷ്ടിക്കല്‍ എന്നിവയുടെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ലീഗ് നേതാക്കള്‍ക്കും കണ്ടാലറിയുന്ന 10,000 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കടപ്പുറത്ത് വെച്ച് മുസ്‌ലിം ലീഗിന്‍റെ നേതൃത്വത്തില്‍ വഖഫ് സംരക്ഷണ റാലി നടത്തിയിരുന്നത്.

പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷപരാമര്‍ശം നടത്തുകയും ചെയ്തതയും പരാതി ഉയർന്നിരുന്നു. വെള്ളയില്‍ പൊലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ പൊലീസിന്‍റെ അനുമതിയോടെയാണ് റാലി സംഘടിപ്പിച്ചത് എന്നും ഗതാഗത നിയന്ത്രണം ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും എന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. കേസെടുത്തതിനെതിരെ മുസ്​ലിം യൂത്ത്​ ലീഗ്​ സംസ്​ഥാന വ്യാപകമായി പ്രതിഷേധത്തിന്​ ആഹ്വാനം ചെയ്​തിട്ടുണ്ട്​. ശനിയാഴ്ച ശാഖാ തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തും.

Tags:    
News Summary - Waqf protection rally: Case registered against tens of thousands workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.