മലപ്പുറം: വഖഫ് വിഷയത്തിൽ തുടർസമരങ്ങളുടെ ഭാഗമായി ലീഗ് ജനുവരി 27ന് എല്ലാ കലക്ടറേറ്റുകളിലേക്കും മാർച്ച് നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ഇതിന്‍റെ പ്രചാരണമെന്നോണം പഞ്ചായത്ത്, മണ്ഡലം തലങ്ങളിൽ രാപ്പകൽ സമരം സംഘടിപ്പിക്കാനും ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ നിയമസഭ മാർച്ചും നടത്തും. സമസ്തയുൾപ്പെടെ മുസ്ലിം സംഘടനകളെ സമരത്തിൽ പങ്കെടുപ്പിക്കുമോ എന്ന ചോദ്യത്തിന് ലീഗിന്‍റേത് രാഷ്ട്രീയ പരിപാടിയാണെന്നും അത് പാർട്ടി ഒറ്റക്കാണ് സംഘടിപ്പിക്കുന്നതെന്നും സലാം മറുപടി നൽകി.
വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് സമസ്ത നേതാക്കളെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചത് കബളിപ്പിക്കാനാണെന്ന് പി.എം.എ. സലാം പറഞ്ഞു. പണ്ഡിതരെ മുന്നിലിരുത്തി കള്ളങ്ങൾ പറയുകയായിരുന്നു. ചർച്ച നടന്ന് ഒരു മാസം കഴിഞ്ഞു. തുടർ നടപടികളൊന്നുമുണ്ടായില്ല. മുഖ്യമന്ത്രിയെ ആരെങ്കിലും വിശ്വസിച്ചോട്ടെയെന്നും ലീഗിന് വിശ്വാസമില്ലെന്നും പാർട്ടി ഉന്നതാധികാര സമിതി യോഗ ശേഷം അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.