സെൻകുമാറി​നോട്​ നിലപാട്​ കടുപ്പിച്ച്​ സർക്കാർ

തിരുവനന്തപുരം: ഡി.ജി.പി ടി.പി സെൻകുമാറി​നോട്​ നിലപാട്​ കടുപ്പിച്ച്​ സർക്കാർ. തന്നെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും ജോലിയിൽ നിന്നും പിരിച്ചുവിടുമെന്ന്​ ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി പൊലീസ്​ ഹെഡ്​ക്വാർ​േട്ടഴ്​സ്​ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി നൽകിയ പരാതിയിൽ ഒരാഴ്​ചക്കകം വിശദീകരണം നൽകാൻ ചീഫ്​ സെക്രട്ടറി നളിനി നെറ്റോ സെൻകുമാറിനോട്​ ആവശ്യപ്പെട്ടു. അതിന്​ പുറമെ 15 വർഷത്തോളം ത​​​െൻറ പേഴ്​സനൽ സ്​റ്റാഫായി ജോലി നോക്കുന്ന ഗ്രേഡ്​ എ.എസ്​.​െഎ അനിൽകുമാറിനെ മാതൃയൂനിറ്റിലേക്ക്​ മാറ്റാനുള്ള സർക്കാർ ഉത്തരവ്​ ചൊവ്വാഴ്​ച തന്നെ നടപ്പാക്കണമെന്നാവശ്യപ്പെട്ട്​ ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പി നിർദ്ദേശം നൽകി. 

സുപ്രിംകോടതി വിധിയെ തുടർന്ന്​ ഡി.ജി.പിയായി ചുമതലയേറ്റ്​ ദിവസങ്ങൾക്കുള്ളിലാണ്​ പൊലീസ്​ ആസ്​ഥാനത്ത്​ ഡി.ജി.പി, എ.ഡ ി.ജി.പി വാക്കേറ്റം നടന്നത്.  ഇൗ വാക്കേറ്റത്തിനിടയിൽ തന്നെ കൈയ്യേറ്റം ചെയ്യാൻ ഡി.ജി.പി ശ്രമിച്ചെന്നും ജോലിയിൽ നിന്ന്​ പിരിച്ചുവിടുമെന്ന്​ ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ്​ ടോമിൻ ജെ. തച്ചങ്കരി ചീഫ്​സെക്രട്ടറിക്ക്​ പരാതി നൽകിയത്​. ത​​​െൻറ പേരിൽ എ.ഡി.ജി.പി ഉത്തരവ്​ പുറപ്പെടുവിച്ചതും, താനറിയാതെ യോഗം വിളിച്ചുചേർത്തതും സെൻകുമാർ തച്ചങ്കരിയോട്​ ആരാഞ്ഞിരുന്നു. 

15വർഷമായി സെൻകുമാറി​​​െൻറ പേഴ്​സനൽ സ്​റ്റാഫായി ജോലിനോക്കുന്ന ഗ്രേഡ്​ എ.എസ്​.​െഎ അനിൽകുമാറിനെ മാറ്റണമെന്ന്​ കഴിഞ്ഞമാസം 30 ന്​ സർക്കാർ നേരത്തെ നിർദ്ദേശിച്ചിരുന്നു. ചട്ടം ലംഘിച്ചാണ്​ ഇയാൾ ഡി.ജി.പിക്കൊപ്പം ജോലി ചെയ്യുന്നതെന്നും അതുസംബന്​ധിച്ച ഉത്തരവില്ലെന്നുമായിരുന്നു ചൂണ്ടിക്കാട്ടിയിരുന്നത്​. പൊലീസ്​ ഉദ്യോഗസ്​ഥരുടെ സംഘടനകളും ഇയാൾക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ നിയമവിധേയമായി തന്നെയാണ്​ എ.എസ്​.​െഎയെ കൂടെ നിർത്തിയിട്ടുള്ളതെന്നും എന്ത്​ നിയമവിരുദ്ധമാണ്​ ഇക്കാര്യത്തിലുള്ളതെന്ന്​ വ്യക്​തമാക്കണമെന്നും സർക്കാറിനോട്​ ഡി.ജി.പി ഇൗ വിഷയത്തിൽ വിശദീകരണം ആരാഞ്ഞിരുന്നു.

 

Tags:    
News Summary - Warning send to TP senkumar by Kerala govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.