തിരുവനന്തപുരം: ജലാശയങ്ങളിലും നദികളിലും പ്ലാസ്റ്റിക്കും ജൈവവിഘടനം സംഭവിക്കാത്ത മറ്റ് മാലിന്യങ്ങളും വലിച്ചെറിയുന്നതിനെതിരെ കർശനനടപടിക്ക് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്. ഇത്തരം സംഭവങ്ങളിൽ നടപടിയെടുക്കാൻ പൊലീസിനെ അധികാരപ്പെടുത്തുന്ന വിവിധ നിയമങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ എക്സിക്യൂട്ടിവ് ഡയറക്ടീവിലാണ് ഇതുസംബന്ധിച്ച നിർദേശം. ജലാശയങ്ങൾ മലിനീകരിക്കുന്നതിനെതിരെ തദ്ദേശഭരണസ്ഥാപനങ്ങൾ, റവന്യൂ തുടങ്ങിയ വകുപ്പുകൾ, ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവയുമായി ഒത്തുചേർന്ന് ബോധവത്കരണ പ്രവർത്തനങ്ങൾ ആവിഷ്കരിക്കാനും നിയമനടപടികൾ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യൻ പീനൽ കോഡിലെ 268, 269, 270, 277, 290 വകുപ്പുകൾ ജലാശയങ്ങളും ജലേസ്രാതസ്സുകളും മലിനമാക്കുന്നത് സംബന്ധിച്ച കുറ്റകൃത്യങ്ങളുമായി പ്രത്യക്ഷത്തിലോ പരോക്ഷമായോ ബന്ധപ്പെട്ടവയാണ്.
2003ലെ കേരള ഇറിഗേഷൻ വാട്ടർ കൺസർവേഷൻ ആക്ടിൽ 2018ൽ വരുത്തിയ ഭേദഗതിപ്രകാരം ഏതെങ്കിലും ജലനിർഗമന മാർഗത്തിലോ ജലവിതരണ സംവിധാനത്തിലോ മാലിന്യം തള്ളുന്നത് സെക്ഷൻ 37(4), സെക്ഷൻ 70(3) പ്രകാരം പരമാവധി മൂന്നുവർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും അല്ലെങ്കിൽ രണ്ടും ചേർത്തും ശിക്ഷ നൽകാവുന്ന കുറ്റമാണ്. ഈ വകുപ്പിലെ സെക്ഷൻ 74(3) പ്രകാരം ഈ കുറ്റത്തിന് പൊലീസ് ഉദ്യോഗസ്ഥന് നേരിട്ടും കേസെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.