പാലക്കാട്: മൊബൈൽ ഫോണിലൂടെ ജല അതോറിറ്റി ബി.പി.എൽ ഉപഭോക്താവാകാനും നിലവിലെ ബി.പി.എൽ ഉപഭോക്താക്കൾക്ക് പുതുക്കാനുമാകും. http://bplapp.kwa.kerala.gov.in പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം. ജനുവരി ആദ്യ വാരം പോർട്ടൽ പൂർണസജ്ജമായി തുറന്നുകൊടുക്കും. ജല അതോറിറ്റി പ്രതിമാസം 15 കിലോ ലിറ്ററിൽ താഴെ ഉപഭോഗമുള്ള ബി.പി.എൽ ഉപഭോക്താക്കൾക്ക് സൗജന്യമായാണ് ജലം നൽകുന്നത്. എല്ലാ വർഷവും ജനുവരി 31നുമുമ്പ് ആനുകൂല്യത്തിന് അപേക്ഷ പുതുക്കണം.
ബി.പി.എൽ ആനുകൂല്യത്തിന് ലഭിക്കുന്ന അപേക്ഷകളിലെ ഉപഭോക്താക്കളെ സംബന്ധിച്ച് അതോറിറ്റിയുടെ ബിൽ സോഫ്റ്റ്വെയറായ ഇ അബാക്കസിലെ വിവരങ്ങൾ സിവിൽ സൈപ്ലസ് വെബ്സൈറ്റിലെ വിവരങ്ങളുമായി താരതമ്യം ചെയ്ത് അർഹരായവർക്ക് ആനുകൂല്യം നൽകും. അപേക്ഷിച്ച ഉപഭോക്താക്കളിൽ പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവർ, വാട്ടർ ചാർജ് കുടിശ്ശികയുള്ളവർ, എ.പി.എൽ സ്റ്റാറ്റസിലേക്ക് മാറിയവർ എന്നീ ഗണത്തിൽപെടുന്നവർക്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്.എം.എസ്. സന്ദേശം വഴി വിവരം ലഭിക്കും. ജനുവരി 31നുമുമ്പ് കേടായ മീറ്റർ മാറ്റിവെക്കുകയും കുടിശ്ശിക അടക്കുകയും ചെയ്താൽ ഉപഭോക്താക്കൾക്ക് ബി.പി.എൽ ആനുകൂല്യം നൽകും. ആനുകൂല്യത്തിന് അപേക്ഷ സമർപ്പിച്ച ഉപഭോക്താവിന്റെ പേരും റേഷൻ കാർഡിലെ ഉടമസ്ഥന്റെയും അംഗങ്ങളുടെയും പേരും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ ആ ഉപഭോക്തൃ പട്ടിക ‘മിസ്മാച്ച് വെരിഫിക്കേഷൻ’ എന്ന മെനുവിൽ തൊട്ടടുത്ത ദിവസം സെക്ഷൻ ജീവനക്കാർക്ക് ലഭ്യമാകും. ജീവനക്കാർ അത് പരിശോധിച്ച് അർഹമാണെങ്കിൽ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം.
ഉപഭോക്താക്കൾ ചെയ്യേണ്ടത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.