തിരുവനന്തപുരം: കുടിവെള്ളകുപ്പികള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി കുമിഞ്ഞുകൂടില്ല. കുപ്പികള്‍ പൊടിച്ച് ഇല്ലാതാക്കുന്നതിന് സ്റ്റേഷനുകളില്‍ മെഷീനുകള്‍ സ്ഥാപിക്കും. പ്ളാസ്റ്റിക് മാലിന്യം വര്‍ധിക്കുന്നതിനു പുറമെ, ഉപയോഗിച്ച കുപ്പികള്‍ വീണ്ടും വെള്ളം നിറച്ച് വില്‍പനക്കത്തെിക്കുന്ന സംഘങ്ങള്‍ സജീവമാണെന്ന കണ്ടത്തെലിന്‍െറ അടിസ്ഥാനത്തിലാണ് നടപടി.
വിവിധ സ്റ്റേഷനുകളില്‍ നടത്തിയ പഠനത്തിന്‍െറ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച് ഐ.ആര്‍.സി.ടി.സി നേരത്തേ ശിപാര്‍ശ നല്‍കിയിരുന്നു. 332 എ കാറ്റഗറി സ്റ്റേഷനിലും 69 എ-വണ്‍ കാറ്റഗറി സ്റ്റേഷനിലുമടക്കം സര്‍വേയും നടത്തിയിരുന്നു.
ടണ്‍ കണക്കിന് പ്ളാസ്റ്റിക് കുപ്പികളാണ് പ്രധാന സ്റ്റേഷനുകളില്‍നിന്നും ട്രാക്കുകളില്‍നിന്നുമായി പ്രതിദിനം ശുചീകരണ തൊഴിലാളികള്‍ നീക്കം ചെയ്യുന്നത്. എ-വണ്‍ കാറ്റഗറിയിലുള്ള സ്റ്റേഷനുകളിലാണ് ‘പൊടിയന്ത്രങ്ങള്‍’ ആദ്യം സ്ഥാപിക്കുക.
ഇതിനുപുറമെ സ്റ്റേഷനുകളില്‍നിന്ന് പ്ളാസ്റ്റിക് കുപ്പികള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ബദല്‍ സംവിധാനവും റെയില്‍വേ ഏര്‍പ്പെടുത്തുന്നുണ്ട്.
കാശിട്ട് കുടിവെള്ളം ലഭ്യമാക്കുന്ന മെഷീനുകളും (ഓട്ടോമാറ്റിക് വാട്ടര്‍ വെന്‍ഡിങ് മെഷീന്‍) സജ്ജമാക്കും. ഒരു ലിറ്റര്‍ വെള്ളത്തിന് അഞ്ചുരൂപ നല്‍കിയാല്‍ മതി. യാത്രക്കാരന്‍ തന്നെ ബോട്ട്ല്‍ കരുതണം. തിരുവനന്തപുരം, കൊല്ലം, എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, തൃശൂര്‍ ഉള്‍പ്പെടെയുള്ള 17 റെയില്‍വേ സ്റ്റേഷനുകളില്‍ നടപ്പാക്കുന്ന പദ്ധതി ടെന്‍ഡര്‍ നടപടികളിലാണ്.
പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് (ബി.ഐ.എസ്) പഠനപ്രകാരം 2011ല്‍ 8,000 കോടിയാണ് കുപ്പിവെള്ളത്തിന്‍െറ വാര്‍ഷിക വിറ്റുവരവ്. 2015ല്‍ ഇത് 15,000 കോടി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ നല്ളൊരു പങ്കും റെയില്‍വേ യാത്രക്കാരാണ് ഉപയോഗിക്കുന്നതെന്നാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.