തിരുവനന്തപുരം: അധികവായ്പയെടുക്കാൻ സംസ്ഥാനത്തെ വെള്ളക്കരം വർഷം അഞ്ച് ശതമാനം വീതം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിലേത് അടിസ്ഥാന നിരക്കായി കണക്കാക്കും. അടുത്ത ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി ടി.ജെ. ജോസിെൻറ ഉത്തരവിൽ പറയുന്നു.
എല്ലാ വർഷവും അഞ്ച് ശതമാനം വർധന ഉപഭോക്താക്കൾക്ക് ബാധ്യതയാകും. സർക്കാർ അംഗീകാരത്തോടെയാണ് ജലഅതോറിറ്റി വെള്ളക്കരം കൂട്ടുന്നത്. ഇതിലാണ് മാറ്റം വരുന്നത്. ഇനി നിലവിെല നിരക്കിെൻറ അഞ്ച് ശതമാനം വീതം എല്ലാ വർഷവും വർധിക്കും. എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും വർധന വരും. കുടിവെള്ളത്തിന് പുറമെ, ഡ്രെയിനേജ്, സ്വീവറേജ് നിരക്കുകളും വർഷം അഞ്ച് ശതമാനം വീതം കൂടും.
കെട്ടിടനികുതി വർധനക്ക് പിന്നാലെയാണ് വെള്ളക്കരം വർധന. നേരത്തേ കോർപറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും കെട്ടിട നികുതി നിർണയത്തിന് അത് നിൽക്കുന്ന ഭൂമിയുടെ ന്യായവിലയും കൂടി അടിസ്ഥാനമാക്കാൻ തീരുമാനിച്ചിരുന്നു. ഇത് കെട്ടിട നികുതി വർധനക്കും ഒരേ വലിപ്പമുള്ള കെട്ടിടങ്ങൾക്ക് ഭൂമി വലുപ്പത്തിനനുസരിച്ച് വ്യത്യസ്ത നികുതി നൽകേണ്ട സ്ഥിതിയും വരുത്തുമായിരുന്നു. നിരക്ക് വർധനയില്ലാത്തവിധം ഉത്തരവ് തിരുത്തുമെന്ന് തദ്ദേശ വകുപ്പ് പ്രതികരിച്ചെങ്കിലും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
കോവിഡ് സാഹചര്യത്തിൽ ജി.എസ്.ഡി.പിയുടെ രണ്ട് ശതമാനം തുക വായ്പയെടുക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയിരുന്നു. ഇൗ വായ്പക്ക് കർശന ഉപാധികളും മുന്നോട്ടുെവച്ചു. വിവിധ നിരക്ക് വർധനകളാണ് പ്രധാനം.
ഒരു രാജ്യം ഒരു റേഷൻ കാർഡ്, നഗര തദ്ദേശ സ്ഥാപനങ്ങളുടെയും യൂട്ടിലിറ്റികളുടെയും പരിഷ്കാരം, ഉൗർജ മേഖലയിലെ പരിഷ്കാരം എന്നിവയാണ് അധിക വായ്പക്ക് കേന്ദ്രം മുന്നോട്ടുെവച്ച വ്യവസ്ഥ. ഇവ ഇക്കൊല്ലം നടപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന പരിഷ്കാരം എന്ന നിലയിലാണ് വെള്ളക്കരം, ഡ്രെയിനേജ്, സ്വീവറേജ് എന്നിവയുടെ നിരക്ക് വർധന പ്രഖ്യാപിച്ചത്.
വെള്ളക്കര വർധന ഉത്തരവ് സാേങ്കതികം മാത്രമാണെന്നും നടപ്പാക്കുന്നത് മന്ത്രിസഭയിൽ ആലോചിച്ചിട്ട് മാത്രമാകുമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. വില കൂട്ടിയാൽ തന്നെ ജനങ്ങൾക്ക് ഭാരമാകാത്ത വിധമാകും. വെള്ളക്കരം കൂട്ടാൻ തീരുമാനം എടുത്തിട്ടില്ല. അധിക വായ്പക്ക് കേന്ദ്രം നിർദേശിച്ച വ്യവസ്ഥകളിലൊന്നാണ് നിരക്ക് വർധനയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.