കൊച്ചി: നിലമ്പൂർ വനത്തിലെ ആദിവാസികൾക്ക് വെള്ളവും വൈദ്യുതിയും ഇ-ടോയ്‍ലെറ്റ് സൗകര്യവും ഒരുക്കണമെന്ന് ഹൈകോടതി നിർദേശം. രണ്ടാഴ്ചക്കകം ഈ സൗകര്യങ്ങൾ ഒരുക്കണമെന്നാണ് നിർദേശം നൽകിയത്.
ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ആര്യാടൻ ഷൗക്കത്ത് ഉൾപ്പെടെയുള്ളവരാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.
ചാലിയാർ പുഴക്ക് കുറുകെ ഇരുട്ടുകുത്തിക്കരയിൽ പാലം നിർമിക്കാൻ ഭരണാനുമതി നൽകിയിട്ടുണ്ടെന്ന് സർക്കാർ മറുപടി നൽകി. ഇതിന്‍റെ പുരോഗതി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രളയത്തോടെ ദുരിതത്തിലായ ആദിവാസി കോളനികളിലുള്ളവർക്ക് സൗകര്യം ഒരുക്കണമെന്ന് നേരത്തെ ഹൈകോടതി സർക്കാറിനോട് നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.