തിരുവനന്തപുരത്ത് ട്രാക്കിൽ വെള്ളം; ട്രെയിനുകൾ വൈകുന്നു

തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിൻ സർവീസ് വൈകുന്നു. തിരുവനന്തപുരത്ത് നിന്ന് 11.15ന് പുറപ്പെടേണ്ട തിരുവനന്തപുരം -ന്യൂഡൽഹി കേരളാ എക്സ്പ്രസ് ഒരു മണിക്കൂർ വൈകി 12.23നാണ് യാത്ര പുറപ്പെട്ടത്. കന്യാകുമാരി-മുംബൈ ജയന്തിജനത എക്സ്പ്രസ് പേട്ട സ്റ്റേഷനിൽ പിടിച്ചിട്ടു. ഇന്ന്​ രാത്രി 11.50ന്​ തിരുവനന്തപുരം സെൻട്രൽ സ്​റ്റേഷനിൽ നിന്ന്​ പുറ​പ്പെടേണ്ട തിരുവനന്തപുരം-തിരുച്ചിറപള്ളി ഇൻറർസിറ്റി എക്​സ്​പ്രസ്​  12.50ന്​ മാത്രമേ യാത്ര ആരംഭിക്കു. മധുര ഡിവിഷനിലെ കഡംബുർ-മണിയാച്ചി ​ജംക്ഷനിൽ അറ്റകൂറ്റപ്പണി നടക്കുന്നതിനാലാണ്​ ട്രെയിൻ വൈകുന്നത്​. തിരുവനന്തപുരം സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ടതും എത്തേണ്ടതുമായ എല്ലാ ട്രെയിനുകളും വൈകാൻ സാധ്യതയുണ്ട്. 

Tags:    
News Summary - Water Flood in Trivandrum Rail Track; Trains Delayed -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.