കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വെള്ളിയാഴ്ച വൈകീട്ട് നാലോടെ 136 അടിയിലെത്തി. നടപടിക്രമങ്ങളുടെ ഭാഗമായി സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാൻ തമിഴ്നാട് കേരളത്തിന് ആദ്യഘട്ട മുന്നറിയിപ്പ് നൽകി.
അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും നീരൊഴുക്ക് സെക്കൻഡിൽ 2400 ഘന അടിയായി തുടരുകയാണ്. അണക്കെട്ടിൽനിന്ന് തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 1000 ഘന അടി ജലമാണ് തുറന്നുവിട്ടത്.
ജലനിരപ്പ് നിയന്ത്രിച്ചുനിർത്തേണ്ട സാഹചര്യത്തിൽ ഇടുക്കിയിലേക്ക് ജലം തുറന്നുവിടേണ്ട ഘട്ടത്തിലാണ് കേരളത്തിന് ജാഗ്രത നിർദേശം നൽകാറുള്ളത്. 142 അടി സംഭരണശേഷി നിശ്ചയിച്ച അണക്കെട്ടിൽനിന്ന് ഇടുക്കിയിലേക്ക് ഉടൻ ജലം തുറന്നുവിടാൻ സാധ്യതയില്ലെന്നും ഇപ്പോൾ നൽകിയ ജാഗ്രതനിർദേശം നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും തമിഴ്നാട് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.