കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. 138.55 അടിയാണ് അണക്കെട്ടിന്‍റെ നിലവിലെ ജലനിരപ്പ്. ജലനിരപ്പ് 142 അടിയിലേക്ക് എത്തിയാൽ അണക്കെട്ട് തുറക്കാനാണ് തമിഴ്നാടിന്‍റെ തീരുമാനം.
അതേസമയം, അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ട്. സെക്കൻഡിൽ 7,500 ഘനയടിയാണ് നിലവിലെ നീരൊഴുക്ക്. സെക്കൻഡിൽ 15,000 ഘനയടി വെള്ളമാണ് ഇന്നലെ ഒഴുകിയെത്തിയത്.
അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ഇന്നലെ ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. പരമാവധി 10,000 ക്യുസെക്സ് വരെ അധികജലം പുറത്തേക്ക് ഒഴുക്കി വിടാൻ സാധ്യതയുണ്ടെന്നാണ് അറിയിച്ചത്. എന്നാൽ, നീരൊഴുക്ക് കുറഞ്ഞതിനാൽ വെള്ളം തുറന്നുവിടാൻ സാധ്യതയില്ല.
അതേസമയം, പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.