വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ച സംഭവം: അപകടം നടന്നിട്ടില്ല; അടിസ്ഥാനരഹിതമായ ആരോപണമെന്ന് അധികൃതർ

കൊച്ചി: എറണാകുളത്ത് വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിശദീകരണവുമായി കേരള വാട്ടര്‍ മെട്രോ ലിമിറ്റഡ് അധികൃതര്‍. ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതല്ല പരസ്പരം ഉരസുക മാത്രമാണ് ചെയ്തതെന്നുമാണ് വിശദീകരണം. ബോട്ടുകള്‍ കൂട്ടിയിടിച്ചുവെന്ന പ്രചാരണം ശരിയല്ല. ബോട്ടിലുണ്ടായിരുന്ന ചില യൂട്യൂബര്‍മാരാണ് ഇത്തരത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചതെന്നും അധികൃതർ പറഞ്ഞു.

ഇന്ന് ഉച്ചക്ക് 12.30ഓടെയായിരുന്നു അപകടം. ഹൈകോടതി സ്റ്റേഷനിൽനിന്നും പുറപ്പെട്ട ബോട്ടും ഫോർട്ട് കൊച്ചിയിൽ നിന്നും പുറപ്പെട്ട ബോട്ടും തമ്മിലാണ് കൂട്ടിയിടിച്ചത്. ഒരു ബോട്ട് പിന്നോട്ടെടുത്തപ്പോൾ മറ്റൊരു ബോട്ടിൽ ഇടിക്കുകയായിരുന്നു. റോ റോ സർവീസിന് വഴിനൽകുന്നതിനിടെയായിരുന്നു അപകടം. ബോട്ടുകൾ ഉലഞ്ഞതും ഒരു ബോട്ടിൽ അലാം മുഴങ്ങി വാതിൽ തുറന്നതും ആളുകളെ പരിഭ്രാന്തരാക്കിയിരുന്നു. അപകടത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്താനാണ് മെട്രോയുടെ തീരുമാനം. അപകടത്തിൽപ്പെട്ട ബോട്ടുകളും സർവീസ് പുനരാരംഭിച്ചു.

Tags:    
News Summary - Water Metro Boat Collision Incident: The authorities said that the allegation is baseless

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.