കൊച്ചി: നഗരത്തിലെങ്ങും നടക്കുന്ന പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഒരുങ്ങി വാട്ടർ മെട്രോയും. കൊച്ചി വാട്ടർ മെട്രോ ഹൈകോർട്ട് ജങ്ഷൻ-വൈപ്പിൻ റൂട്ടിലെ സർവിസ് ജനുവരി ഒന്നിന് പുലർച്ച അഞ്ചുവരെ ദീർഘിപ്പിച്ചു.
31ന് രാത്രി ഒമ്പതുവരെ ഹൈകോർട്ട് ജങ്ഷൻ-വൈപ്പിൻ റൂട്ടിൽ ഇരുഭാഗത്തേക്കും പതിവുപോലെ സർവിസ് ഉണ്ടായിരിക്കും. ജനുവരി ഒന്നിന് പുലർച്ച 12നുശേഷം വൈപ്പിനിൽനിന്ന് ഹൈകോർട്ട് ജങ്ഷനിലേക്ക് പുലർച്ച അഞ്ചുവരെ വാട്ടർ മെട്രോ സർവിസ് നടത്തും.
പുതുവത്സര രാവിൽ പ്രധാന ആഘോഷം നടക്കുന്ന ഫോർട്ട്കൊച്ചിയിലേക്ക് ഗതാഗതക്കുരുക്കിൽപെടാതെ എത്തുന്നതിനും തിരികെ പോകുന്നതിനും പൊതുജനങ്ങൾക്ക് വാട്ടർ മെട്രോ സർവിസ് സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.