തൃശൂർ: കേരളം നടന്നടുക്കുന്നത് ജല ഉപഭോഗത്തിൽ റേഷൻ സമ്പ്രദായം ഏർപ്പെടുത്തേണ്ട ഗതികേടിലേക്ക്. പ്രതിവർഷം 3,000 മില്ലിമീറ്റർ മഴ ലഭിക്കുന്ന സംസ്ഥാനത്ത് വേനൽകാലത്ത് ഭാരതപ്പുഴയടക്കം കളിസ്ഥലമാവുന്ന സാഹചര്യത്തിൽ, ലോക ജലദിനത്തിൽ ഇത്തരമൊരു ചിന്തയാണ് പരിസ്ഥിതി പ്രവർത്തകർ പങ്കുവെക്കുന്നത്.
കേരളത്തിലെ പ്രധാന ശുദ്ധജല തടാകമായ അഷ്ടമുടിക്കായൽ ഭൂമാഫിയ ഇടപെടലുകളാലും പ്ലാസ്റ്റിക് മാലിന്യങ്ങളാലും ഇല്ലാതാവുന്ന സാഹചര്യം കൂടി ചേർത്തുവായിക്കേണ്ടതുണ്ട്. 2018ലെ മഹാപ്രളയത്തിൽ ഒട്ടുമിക്ക ശുദ്ധജല സ്രോതസ്സുകളും മലിനമാക്കപ്പെട്ടു. ഇവ ഇന്നും പൂർണമായി ശുദ്ധീകരിക്കപ്പെട്ടിട്ടില്ല.
അതികഠിന വേനലിൽ വെന്തുരുകുേമ്പാൾ ജല സ്രോതസ്സുകൾക്ക് ശോഷണം സംഭവിക്കുകയാണ്. ചിറ്റൂർ, കൊടുങ്ങല്ലൂർ, മാനന്തവാടി എന്നിവിടങ്ങളിലും കാസർകോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുമടക്കം ഭൂഗർഭ ജലം കുത്തനെ താഴുകയാണ്. ഇതിെനാപ്പം കുപ്പിവെള്ള മാഫിയ പിടിമുറുക്കിയതോടെ പ്രാദേശിക തലത്തിൽ ജല സ്രോതസ്സുകളുടെ ശോഷണം വ്യാപകമാണ്.
ഇത്രമേൽ മഴ സമൃദ്ധമാണെങ്കിലും 85 മുതൽ 90 ശതമാനം വരെ മഴവെള്ളവും അറബിക്കടലിൽ എത്തുന്ന ഭൂപ്രകൃതിയാണ് കേരളത്തിേൻറത്. പൈപ്പിൻ ചുവട്ടിൽ വെള്ളത്തിനായി വരിനിൽക്കുന്നവർ വേനലിൽ നിത്യകാഴ്ചയാവുേമ്പാൾ ജലം അമൂല്യമാണെന്ന ജലദിന സന്ദേശം കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.
ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ജലത്തിനായി കേഴേണ്ടിവരുന്ന കാലം വിദൂരമല്ല. ജല സ്രോതസ്സുകളുടെ സംരക്ഷണത്തിന് സഹായിക്കുന്ന തണ്ണീർത്തടങ്ങളും പുൽമേടുകളും വനങ്ങളും കണ്ടൽക്കാടുകളും നശിപ്പിക്കുന്നത് ഇതിന് ആക്കംകൂട്ടും.
ലോക ജനസംഖ്യയുടെ നാലിലൊന്നിന് ശുദ്ധജലം ലഭിക്കാത്ത സാഹചര്യമാണിപ്പോൾ. 2030 ആവുന്നതോെട നിലവിൽ ലഭിക്കുന്ന ജലത്തിെൻറ 40 ശതമാനം കുറയുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
2050ഒാടെ ഇത് 55 ശതമാനമാകുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. രാജ്യത്ത് ബംഗളൂരു അടക്കം നഗരങ്ങൾ ജല ഉപഭോഗത്തിൽ റേഷൻ സമ്പ്രദായത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണുള്ളത്.
കാസ്പിൻ തടാകം അടക്കം ഭീകരമായി വറ്റിവരളുന്ന സാഹചര്യവും വിവിധ രാജ്യങ്ങളിലുണ്ടായ ജല അടിയന്തരാവസ്ഥയും ചേർത്തുവായിക്കുേമ്പാൾ അടുത്ത ലോകയുദ്ധം ജലത്തിന് വേണ്ടിയാെണന്ന നിഗമനം എഴുതിത്തള്ളാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.