ബൈക്ക് പുഴയിലേക്ക് മറിഞ്ഞു; മധ്യവയസ്കൻ മരിച്ചു

കൽപ്പറ്റ: വയനാട്ടിലെ വൈത്തിരിയിൽ ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു. കാപ്പുവയൽ രാമകൃപയിൽ നാരായണൻ (56) ആണ് മരിച്ചത്. തരിയോട് ഗ്രാമപഞ്ചായത്ത് അംഗം അനിതയുടെ ഭർത്താവും പൊഴുതനയിൽ തേയില എസ്റ്റേറ്റ് ജീവനക്കാരനുമാണ് നാരായണൻ.

രാവിലെ പൊഴുതന പാലത്തിൽവെച്ചായിരുന്നു അപകടം. പരിക്കേറ്റ സഹയാത്രികനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

 

Tags:    
News Summary - wayanad accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.