വയനാട് ചുരത്തിൽ വീണ്ടും ലോറി കേടായി: ഗതാഗത തടസ്സം നീക്കി

വൈത്തിരി: വയനാട് ചുരത്തിൽ ചരക്കു ലോറി കേടായതിനെ തുടർന്നുണ്ടായ വൻഗതാഗത തടസ്സം നീക്കി. ആറാം വളവിൽ 12 ചക്രങ്ങളുള ്ള മൾട്ടി ആക്സിൽ ലോറിയായിരുന്നു കേടായി കുടുങ്ങിക്കിടന്നത്​. ഇരുഭാഗത്തേക്കുമുള്ള വാഹനഗതാഗതം പാടെ തടസ്സപ്പെട്ടിരുന്നു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തിയാണ്​ ലോറി മാറ്റിയിടുന്നതിന്​ നേതൃത്വം നൽകിയത്​.

രാത്രി എട്ടര മണിയോടെയാണ് ലോറി കേടായത്. പത്തു ചക്രങ്ങളിലധികമുള്ള ചരക്കു ലോറികൾക്ക് രാത്രി പതിനൊന്നിനും രാവിലെ ആറു മണിയ്ക്കുമിടയിൽ മാത്രമേ ചുരത്തിലൂടെ സഞ്ചരിക്കാൻ അനുവാദമുള്ളൂ.

Tags:    
News Summary - wayanad churam road block-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.