മാനന്തവാടി - മേലധികാരിയുടെ വീട്ടിൽ ദാസ്യ പണി ചെയ്യാൻ വിസമ്മതിച്ച വനം വകുപ്പ് താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു. നോർത്ത് വയനാട് വനം ഡിവിഷൻ ഓഫീസിലെ താൽക്കാലിക വാച്ചറായ മുരളിയെയാണ് ഡി.എഫ്.ഒ. പിരിച്ചുവിട്ടത്.14 വർഷമായി ജോലി ചെയ്യുന്ന ഇയാൾ കേൾവിക്ക് തകരാറുള്ള വ്യക്തി കൂടിയാണ്.
നിലവിലെ ഡി.എഫ്.ഒ ചാർജെടുത്തതോടെ ഇദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയിൽ അടിച്ച് വാരി തുടയ്ക്കാനും തുണി അലക്കാനും ഇയാളെ ചുമതലപ്പെടുത്തുകയായിരുന്നു.മാസങ്ങളായി ഇയാൾ ഈ ജോലി ചെയ്ത് വരികയായിരുന്നു.വ്യാഴാഴ്ച ദാസ്യ പണി ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു.ഇതിൽ ക്ഷുഭിതനായ ഡി.എഫ്.ഒ വെള്ളിയാഴ്ച ഇയാളെ പിരിച്ചുവിട്ടു കൊണ്ട് ഉത്തരവിറക്കുകയായിരുന്നു.
ഡി.എഫ്.ഒ യുടെ നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.തിങ്കളാഴ്ച നടപടി റദ്ദാക്കണമെന്നാവിശ്യപ്പെട്ട് വിവിധ സംഘടനകൾ സമരത്തിന് തയ്യാറെടുക്കുകയാണെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.