സർക്കാർ നിലപാട്​ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി -പരിസ്ഥിതി ഐക്യ വേദി

11.03.2020 ലെ സർക്കുലറും 24.10.2020 ലെ മരംമുറി ഉത്തരവും നിയമവിരുദ്ധമാണെന്നും ഈ ഉത്തരവുകൾ ഇറങ്ങിയ സാഹചര്യത്തെപ്പറ്റി അന്വേഷിക്കേണ്ടതില്ല എന്ന സർക്കാർ നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും കേരള പരിസ്ഥിതി ഐക്യ വേദി. സർക്കാരിന് വീഴ്​ച പറ്റിയിട്ടില്ലെന്ന് അന്വേഷണവുമില്ലാതെ മുഖ്യമന്ത്രി തന്നെ നിലപാട് എടുത്ത സ്ഥിതിക്ക് ഈ വിഷയത്തിൽ സി ബി ഐ അന്വേഷണം ആവശ്യമാണ്. ആദിവാസികളുടെയും കർഷകരുടെയും പേരു പറഞ്ഞുള്ള മരംകൊള്ളക്ക് സർക്കാർ ഒത്താശ ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും കേരളത്തിലെ പരിസ്ഥിതി സംഘടനകളുടെ സംയുക്ത പ്രസ്​താവനയിൽ പറയുന്നു.


1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമിയിലെ കർഷകർ വെച്ച് പിടിപ്പിച്ചതും, കിളിർത്തു വന്നതും, പതിച്ചു ലഭിക്കുന്ന സമയത്ത് വൃക്ഷവില അടച്ചു റിസർവ് ചെയ്തതുമായ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും അവകാശം കർഷകർക്ക് മാത്രമാണെന്നും, അത് കർഷകർക്ക് മുറിക്കാവുന്നതാണെന്നും അത് തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുമെന്ന റവന്യു വകുപ്പി​െൻറ ഉത്തരവ് നിയമവിരുദ്ധമായി ഇറക്കിയതാണ്. ഉത്തരവിന് മുമ്പ്​, നിയമവിരുദ്ധമായി ഒരു സർക്കുലറും 11.03.2020 ൽ റവന്യു വകുപ്പുതന്നെ ഇറക്കിയിരുന്നു. ഈ സർക്കുലർ സർക്കാർതലത്തിൽ തന്നെ പല ഉദ്യോഗസ്ഥരും നടപ്പാക്കാൻ വിസ്സമ്മതിച്ചിരുന്നു . ഈ എതിർപ്പിനെ മറികടക്കാനാണ് ഉദ്യോഗസ്ഥരെ ഭീക്ഷിണിപ്പെടുത്തുന്ന വാചകങ്ങളുള്ള പുതിയ ഉത്തരവ് ഇറക്കിയത്. ഇതി​െൻറ ബലത്തിലാണ് കേരളം കണ്ട വനേതരഭൂമിയിലെ ഏറ്റവുംവലിയ മരം കൊള്ള നടന്നതെന്നും പരിസ്ഥിതി ഐക്യ വേദി ആരോപിച്ചു.

ഇത്തരത്തിലുള്ള നിയമലംഘന സംവിധാനങ്ങൽ ഒരുക്കിയതിനെപറ്റി മുൻ റവന്യൂ മന്ത്രി ചന്ദ്രശേഖരനും ഇപ്പോഴത്തെ മന്ത്രി രാജനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രിയുമടക്കം സൗകര്യപൂർവ്വം മൗനം പാലിക്കുകയാണ്. പട്ടയഭൂമിയിലെ വീട്ടിയും തേക്കും നിയമവിരുദ്ധമായി വെട്ടിക്കൊണ്ട് പോകാൻ ആദ്യത്തെ സർക്കുലർ കൊണ്ട് തന്നെ സൗകര്യമൊരുക്കുകയാണ് റവന്യു വകുപ്പ് ചെയ്​തത്. പുതിയ ഉത്തരവ് കർഷകർക്ക് വേണ്ടി പുറപ്പെടുവിച്ചതാണെന്നാണെന്ന വാദം അസംബന്ധമാണ്​.

സർക്കുലറി​േൻറയൊ ഉത്തരവി​േൻറയൊ മറവിൽ എവിടെയെങ്കിലും കർഷകരൊ ആദിവാസികളൊ അവരുടെ പട്ടയഭൂമികളിലുള്ള സംരക്ഷിക്കപെട്ട മരങ്ങൾ മുറിച്ചു മാറ്റിയതായി അറിവില്ല. എന്നാൽ മരംമുറി മാഫിയ ഇവരെ തെറ്റിദ്ധരിപ്പിച്ചു കോടികണക്കിന് വിലമതിക്കുന്ന വീട്ടി , തേക്ക് അടക്കം നൂറുകണക്കിന് മരങ്ങളാണ് മുറിച്ചുകടത്തിയത്​.

ഇപ്പോൾ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മരം മുറിച്ചുപോയ കുറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാണ് അന്വേഷണ പരിധിയിലുള്ളത്. വനംവകുപ്പിന്റെ അന്വേഷണവും ഇതിൽ മാത്രമൊതുങ്ങും. വിവാദ ഉത്തരവ് നിയമവിരുദ്ധമാണെന്ന് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽത്തന്നെ വ്യക്തമാക്കിയിട്ടും സർക്കാരിന് വീഴ്​ച പറ്റിയിട്ടില്ല എന്ന നുണ മുൻ റവന്യു മന്ത്രിയും ഇപ്പോഴത്തെ മന്ത്രിയും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയും പരസ്യമായി പ്രഖ്യാപിച്ചിരിക്കെ ആ നിലപാട് സ്വീകരിച്ച സംസ്ഥാനസർക്കാറിന്റെ കീഴിലുള്ള ഏതന്വേഷണവും വിശ്വാസയോഗ്യമാവില്ല . അതുകൊണ്ടുതന്നെ സർക്കാരിന് പുറത്തുള്ള ഏതെങ്കിലും ഒരു ഏജൻസി തന്നെയാണ് അന്വേഷിക്കേണ്ടത്. ഇക്കാര്യത്തിൽ സത്യം പുറത്ത് വരാൻ സി ബി ഐ അന്വേഷണം തന്നെ വേണമെന്നും പരിസ്ഥിതി ഐക്യ വേദി ആവശ്യപ്പെട്ടു.

​െഎക്യവേദി പ്രതിനിധികൾ:

ഡോ: വി.എസ്.വിജയൻ

എൻ.ബാദുഷാഹ്

ശ്രീധർ രാധാകൃഷ്ണൻ (9995358205)

പ്രഫസർ കുസുമം ജോസഫ് ,(NAPM ദേശീയ കൺവീനർ)

ടി.പി.പത്മനാഭൻ (സീക്ക് ,പയ്യന്നൂർ)

പ്രഫ: ശോഭീന്ദ്രൻ

അഡ്വ: ഹരീഷ് വാസുദേവൻ

ജോൺ പെരുവന്താനം (സേവ് ദി വെസ്റ്റേൺ ഘാട് മൂവ്മെന്റ് )

എസ് . ഉഷ (കിസാൻ സ്വരാജ്)

തോമസ്സ് അമ്പലവയൽ (വയനാട് പ്രക്രുതി സംരക്ഷണസമതി )

അബൂ പൂക്കോട് (ഗ്രീൻ ക്രോസ്സ് , വയനാട്)

രാജേഷ് കൃഷ്ണൻ (വയനാട് കർഷക കൂട്ടായ്മ )

അഡ്വ ടി വി രാജേന്ദ്രൻ (പ്രസിഡന്റ്‌ ജില്ല പരിസ്ഥിതി സമിതി കാസറഗോഡ്)

കെ പ്രവീൺകുമാർ (പ്രസിഡന്റ്‌ നെയ്തൽ തൈകടപ്പുറം നീലേശ്വരം, കാസറഗോഡ്)

അഡ്വ.വിനോദ് പയ്യട (കണ്ണൂർ ജില്ലാ പരിസ്ഥിതി സമിതി)

സത്യൻ മേപ്പയ്യൂർ. ( മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി )

ടി വി രാജൻ (കേരള നദീസംരക്ഷണ സമിതി)

കെ.രാജേന്ദ്രൻ, ഉപ്പു വള്ളി ( നിലമ്പൂർ പരിസ്ഥിതി സംരക്ഷണ സമിതി)

പി.സുന്ദരരാജൻ (മലപ്പുറം ജില്ലാ പരിസ്ഥിതി സമിതി)

അഡ്വ ബിജു ജോൺ (നിലമ്പൂർ പ്രകൃതി പഠനകേന്ദ്രം)

അബ്ദുൽ ഷുക്കൂർ , (ചാലിയാർ സംരക്ഷണ സമിതി,വാഴക്കാട് )

ഗോപാലകൃഷ്ണൻ , വിജയലക്ഷമി ( സാരംഗ് , അട്ടപ്പാടി)

കെ.എം.സുലൈമാൻ (ഫയർ ഫ്രീ ഫോറസ്റ്റ് )

വിജയരാഘവൻ ചേലിയ (ലോഹ്യാ വിചാർ വേദി )

എസ്. ഉണ്ണികൃഷ്ണൻ, (റിവർ റിസർച്ച് സെൻറർ, തൃശ്ശൂർ)

എം.മോഹൻദാസ്സ് (റിവർ പ്രൊട്ടക്ഷൻ ഫോറം, കൊടകര , തൃശൂർ )

എസ പി രവി.( ചാലക്കുടി പുഴ സംരക്ഷണ സമിതി, തൃശൂർ )

ശരത്, (കേരളീയം, തൃശ്ശൂർ)

എം എൻ ജയചന്ദ്രൻ. (പ്രകൃതിസംരക്ഷണ വേദി, ഇടുക്കി .)

പുരുഷൻ ഏലൂർ (പെരിയാർ മലിനീകരണ വിരുദ്ധ സമിതി, ഏലൂർ, എറണാകുളം)

വിഷ്ണുപ്രിയൻ കർത്താ (കൊച്ചിൻ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, എറണാകുള

Dr ബി ശ്രീകുമാർ (കോട്ടയം നേച്ചർ സൊസൈറ്റി )

അനിൽകുമാർ എം കെ , (ഇല നേച്ചർ ക്ലബ് , ചെങ്ങന്നൂർ)

വിജിൽനെറ്റ്, കൊല്ലം

പ്രദീപ്, (നന്മ, ആനാക്കോട്, തിരുവനന്തപുരം)

അനിത ശർമ്മ, (ട്രീ വാക് തിരുവനന്തപുരം)

ഷീജ, (ജനകീയം, തിരുവനന്തപുരം)

സുശാന്ത് എസ് , (വേഡർസ് ആൻഡ് വാർബ്ലേർസ് , തിരുവനന്തപുരം )

വീണ, (ഇക്കോസൊല്യൂഷൻസ്, തിരുവനന്തപുരം)

സോണിയ ജോർജ്ജ്, (സേവ, തിരുവനന്തപുരം)

രാജേന്ദ്ര കുമാർ, (തണൽക്കൂട്ടം, തിരുവനന്തപുരം)

ഭാരത് ഗോവിന്ദ് , (ക്ലൈമറ്റ് ഹുഡ് , തിരുവനന്തപുരം)

ഗോപകുമാർ മാതൃക, (സേവ് ശംഖുമുഖം, തിരുവനന്തപുരം)

അജിത്ത് ശംഖുമുഖം, (കടലറിവുകൾ, തിരുവനന്തപുരം)

അനഘ്, (ബ്രിങ് ബാക്ക് ഗ്രീൻ, തിരുവനന്തപുരം)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.