കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ താൽക്കാലിക പുനരധിവാസം ആഗസ്റ്റിൽ തന്നെ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രിസഭ ഉപസമിതി അംഗങ്ങളായ കെ. രാജൻ, ഒ.ആർ. കേളു, ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുനരധിവാസം സംബന്ധിച്ചു തെറ്റായതും സംശയം ജനിപ്പിക്കുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കരുത്.
കണ്ടെത്തിയ കെട്ടിടങ്ങൾ വാസയോഗ്യമാണോയെന്നത് സംബന്ധിച്ചു ശാസ്ത്രീയ പരിശോധന നടത്തും. എല്ലാ വീടുകളിലും ആവശ്യമായ ഉപകരണങ്ങൾ ഉറപ്പാക്കും. വാടക നയം തീരുമാനമായിട്ടുണ്ട് കാണാതായവർക്കായുള്ള തിരച്ചിൽ ചൊവ്വാഴ്ചയും മലപ്പുറം ജില്ലയിലെ ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും. മുണ്ടക്കൈയിലും തിരച്ചിൽ തുടരും. തിങ്കളാഴ്ച ഒരു മൃതദേഹവും മൂന്ന് ശരീരഭാഗങ്ങളും കണ്ടെടുത്തു.
നിലമ്പൂര്‍ മേഖലയില്‍നിന്ന് മൃതദേഹവും ഒരു ശരീരഭാഗവും വയനാട്ടിലെ കാന്തന്‍പാറക്ക് സമീപത്തെ ആനടിക്കാപ്പില്നിന്ന് രണ്ട് ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. ദുരന്തത്തില്‍ ഇതുവരെ 231 മൃതദേഹങ്ങളും 205 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡി.എൻ.എ സാമ്പിളുകളുടെ ഫലം രണ്ടുദിവസത്തിനുള്ളിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.