കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി 10 വയസുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം. ചേലക്കര വട്ടൂളി തുടുമയിൽ റെജിയുടെയും ബ്രെസിലിന്റെയും മകൾ എൽവിന റെജിയാണ്(10) മരിച്ചത്.

തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണം സംഭവം. ജനലിൽ കെട്ടിയ ഷാളിൽ കളിക്കുന്നതിനിടെയാണ് അപകടം. തിരുവല്ലാമല പുനർജനി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. ചേലക്കര പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Tags:    
News Summary - A 10-year-old girl met a tragic end when a shawl got tangled around her neck while playing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.