മാവോവാദി നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്; സംഘം അകത്ത് കയറിയത് കതക് പൊളിച്ച്

കൊച്ചി: മാവോവാദി നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ എൻ.ഐ.എ റെയ്ഡ് നടക്കുന്നു. എറണാകുളം തേവയ്ക്കലിലെ മകന്റെ വീട്ടിലാണ് പരിശോധന. വീടിന്റെ കതക് തകർത്താണ് എൻ.ഐ.എയുടെ എട്ടംഗ സംഘം അകത്ത് കടന്നത്. 

ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പ്രാഥമിക വിവരം. റെയ്ഡ് തുടരുകയാണ്.  ഹൃദ്രോഗിയായ മുരളി വീട്ടിൽ ഒറ്റയ്ക്കാണു താമസം.

നേരത്തെ മഹാരാഷ്ട്ര ഭീ​ക​ര വി​രു​ദ്ധ സേ​ന (എ.ടി.എസ്) ചുമത്തിയ കേസിൽ പൂനെ യേർവാഡ ജയിലിൽ നാലു വർഷത്തോളം തടവിലായിരുന്നു. 2019ലാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. നാ​ല്​ പ​തി​റ്റാ​ണ്ട്​ നീ​ണ്ട ഒ​ളി​വു​ജീ​വി​ത​ത്തി​നു​​ശേ​ഷ​മാ​ണ് 2015ൽ​ മു​ര​ളി പി​ടി​യി​ലാ​കു​ന്ന​ത്.

എ​റ​ണാ​കു​ളം, ഇ​രു​മ്പ​നം ക​ണ്ണ​മ്പ​ള്ളി കു​ടും​ബാം​ഗ​മാ​യ മു​ര​ളി ആ​സ്​​ട്രേ​ലി​യ​ൻ ഹൈ​ക​മീ​ഷ​ണ​റാ​യി​രു​ന്ന ക​രു​ണാ​ക​ര മേ​നോ‍​​െൻറ മ​ക​നാ​ണ്. 70ക​ളി​ൽ കോ​ഴി​ക്കോ​ട്​ ആ​ർ.​ഇ.​സി​യി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്താ​ണ്​ സി.​പി.െ​എ-​എം.​എ​ൽ പ്ര​സ്​​ഥാ​ന​ത്തി‍​​െൻറ ഭാ​ഗ​മാ​കു​ന്ന​ത്. അ​ടി​യ​ന്ത​രാ​വ​സ്​​ഥ കാ​ല​ത്ത്​ പൊ​ലീ​സ്​ ഉ​രു​ട്ടി​ക്കൊ​ന്ന രാ​ജ​ൻ സ​ഹ​പാ​ഠി​യാ​യി​രു​ന്നു. 76 ലെ ​കാ​യ​ണ്ണ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ആ​ക്ര​മ​ണ​കേ​സി​ൽ മു​ഖ്യ​പ്ര​തി​യാ​യി​രു​ന്നു. 


Tags:    
News Summary - NIA raided the house of Maoist leader Murali Kannampally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.