ചൂരല്‍മലയെയും മുണ്ടക്കൈയെയും തമ്മില്‍ റോപ്പ് വഴി ബന്ധിപ്പിച്ച് ആളുകളെ മറുകരയിൽ എത്തിക്കുന്നു (ചിത്രം: പി. സന്ദീപ്)

മുണ്ടക്കൈയിൽ പാലം നിർമാണം ഉച്ചയോടെ ആരംഭിക്കും; സൈന്യം നിർമിക്കുക 85 അടി നീളമുള്ള പാലം

മേപ്പാടി: ഉരുൾപൊട്ടലിൽ തകർത്ത മുണ്ടക്കൈയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ സൈന്യം താൽകാലിക പാലം നിർമിക്കും. 85 അടി നീളമുള്ള പാലത്തിന്‍റെ നിർമാണം ഉച്ചയോടെ ആരംഭിക്കും.

താൽകാലിക പാലത്തിന്‍റെ ഭാഗങ്ങൾ റോഡ്, ഹെലികോപ്റ്റർ മാർഗങ്ങളിലൂടെ സ്ഥലത്തെത്തിക്കാനാണ് തീരുമാനം. ചെറിയ മണ്ണുമാന്തി യന്ത്രം അടക്കമുള്ളവ കടന്നു പോകാൻ കഴിയുന്ന പാലമായിരിക്കും ഇത്.

ചൂരല്‍മലയെയും മുണ്ടക്കൈയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകയാത്രാ മാർഗമായിരുന്ന പാലവും റോഡും മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയിരുന്നു. ഇന്ന് രാവിലെ മുതൽ കുടുങ്ങി കിടക്കുന്നവരെ പാലത്തിലൂടെയും മൃതദേഹങ്ങൾ റോപ്പ് വഴിയും സൈന്യം മറുകരയിൽ എത്തിക്കുന്നുണ്ട്.

ഇന്നലെ താൽകാലിക പാലം നിർമിച്ചതോടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ കഴിഞ്ഞിരുന്നു. അതീവ ദുഷ്‌കരമായ ലാന്‍ഡിങ് നടത്തി വ്യോമസേന ഹെലികോപ്റ്ററിൽ പരിക്കേറ്റവരെ ബത്തേരിയിൽ എത്തിച്ചിരുന്നു. അടിയന്തര ചികിത്സ ആവശ്യമുള്ളവരെയാണ് എയര്‍ലിഫ്റ്റ് ചെയ്തത്.

Tags:    
News Summary - Wayanad Landslide: Construction of the bridge at Mundakai will begin at noon; Army build 85 feet long bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.