ഫോട്ടോ: പി. സന്ദീപ് 

250 പിന്നിട്ട് മരണം; കണ്ടെത്താനുള്ളത് 200ലേറെ പേരെ, ബെയ്‌ലി പാലം ഇന്ന് പൂർത്തിയാകും

മേപ്പാടി: വയനാട്ടിലെ മുണ്ടക്കെ-ചൂരൽമല ഉരുൾ പൊട്ടലിൽ 250ലേറെ മരണം. 276 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ഇതിൽ 96 പേരെയാണ് തിരിച്ചറിഞ്ഞത്. കൂടുതൽ പേരെ തിരിച്ചറിഞ്ഞുവരികയാണ്. 240ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 

അതേസമയം, ദുരന്തഭൂമിയിൽ മൂന്നാംദിനം രക്ഷാപ്രവർത്തനം സജീവമായി തുടരുകയാണ്. സൈന്യത്തിന്‍റെ നേതൃത്വത്തിൽ താൽക്കാലിക ബെയ്‍ലി പാലം നിർമാണം ഇന്നലെ രാത്രിയും തുടർന്നു. ഇന്ന് പാലം പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ. 24 ട​ൺ ഭാ​രം വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള പാ​ല​ത്തി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മു​ണ്ട​ക്കൈ​യി​ലേ​ക്ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഭാ​ര​മേ​റി​യ യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കാ​നാ​വും. ചൂ​ര​ൽ​മ​ല അ​ങ്ങാ​ടി​യോ​ട് ചേ​ർ​ന്നു​ള്ള കോ​ൺ​ക്രീ​റ്റ് പാ​ലം മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​യ​തോ​ടെ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ മു​ണ്ട​ക്കൈ ഒ​റ്റ​പ്പെ​ട്ട​ത്.

മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ക​ര​സേ​ന​യു​ടെ പ്ര​ത്യേ​ക പ​രി​ശീ​ല​നം സി​ദ്ധി​ച്ച മൂ​ന്ന് സ്നി​ഫ​ർ നാ​യ്ക്ക​ൾ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ദു​ര​ന്ത​മേ​ഖ​ല​യി​ൽ എ​ത്തി. മണ്ണ് മാറ്റാനായി വലിയ യന്ത്രോപകരണങ്ങളും സ്ഥലത്തെത്തിച്ചിട്ടുണ്ട്. 

അതിനിടെ, കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. ഉച്ചയോടെ കണ്ണൂരിലെത്തിയ ശേഷമാണ് മേപ്പാടിയിലെത്തുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വയനാട് കലക്ടറേറ്റിൽ ഇന്ന് സർവകക്ഷി യോഗം ചേരും. രാവിലെ 11.30ന് നടക്കുന്ന യോഗത്തിൽ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എം.എൽ.എമാർ, ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ്, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കും.

ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മേപ്പാടിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മുണ്ടക്കൈയിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. 2.30ഓടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി. വെള്ളവും മണ്ണും കുത്തിയൊലിച്ച് മൂന്ന് കിലോമീറ്റർ അകലെയുള്ള ചൂരൽമലയിലും കനത്ത നാശമുണ്ടായി. ഒഴുകിപ്പോയ നിരവധി മൃതദേഹങ്ങൾ കിലോമീറ്ററുകൾക്കപ്പുറം നിലമ്പൂരിലെ നദിയിൽ നിന്ന് കണ്ടെടുത്തിരുന്നു. 

Full View


Tags:    
News Summary - Wayanad landslide rescue efforts live updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.