റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ വയനാട്ടിലേക്ക്; രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമാകും

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിലിന് നേതൃത്വം നൽകിയ മലയാളിയായ റിട്ട. മേജർ ജനറൽ എം. ഇന്ദ്രബാലൻ വയനാട് രക്ഷാദൗത്യത്തിൽ പങ്കെടുക്കും. കോഴിക്കോട്ടെത്തിയ ഇദ്ദേഹം ഉടൻ തന്നെ വയനാട്ടിലേക്ക് തിരിക്കും.

പാലക്കാട് മരുതറോഡ് കൊട്ടേക്കാട് തെക്കേത്തറ സ്വദേശിയാണ് മേജർ ജനറൽ ഇന്ദ്രബാലൻ. ഇന്‍റലിജന്‍റ് ബറീഡ് ഒബ്ജക്ട് ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിച്ച് മണ്ണിനടിയിലുള്ള മനുഷ്യന്‍റെ സാന്നിധ്യം കണ്ടെത്തുന്നതിന് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ശ്രമിക്കും. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രപാലന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ സഹായം തേടിയിരുന്നുവെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

വയനാട്ടിലെ മുണ്ടക്കെ-ചൂരൽമല മേഖലയെ ആകെ തകർത്തെറിഞ്ഞ ഉരുൾ പൊട്ടലിൽ 276 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. ഇതിൽ 96 പേരെയാണ് തിരിച്ചറിഞ്ഞത്. കൂടുതൽ പേരെ തിരിച്ചറിഞ്ഞുവരികയാണ്. 240ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മേഖലയിൽ സൈന്യത്തിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാണ്. 

Tags:    
News Summary - Major General Indrabalan arrived in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.