സാലറി ചലഞ്ച്​ ലക്ഷ്യം കണ്ടില്ല; സമയപരിധി നീട്ടി സർക്കാർ

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്​ പു​ന​ര​ധി​വാ​സ​ത്തി​ന്​ ജീ​വ​ന​ക്കാ​രു​​ടെ പ​ങ്കാ​ളി​ത്തം പ്ര​തീ​ക്ഷി​ച്ച്​ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സാ​ല​റി ച​ല​ഞ്ച്​ ല​ക്ഷ്യം കാ​ണാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ദ്ധ​തി നീ​ട്ടി. സെ​പ്​​റ്റം​ബ​റി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ആ​ഗ​സ്റ്റി​ലെ ശ​മ്പ​ള​ത്തി​ൽ​നി​ന്ന്​ അ​ഞ്ചു ദി​വ​സ​ത്തെ വി​ഹി​തം ന​ൽ​ക​​ണ​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ​യു​ള്ള വ്യ​വ​സ്ഥ.

അ​നു​കൂ​ല പ്ര​തി​ക​ര​ണം ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സെ​പ്​​റ്റം​ബ​റി​ലേ​ക്ക്​ കൂ​ടി സാ​ല​റി ച​ല​ഞ്ച്​ നീ​ട്ടി. സ​മ്മ​ത​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ശ​മ്പ​ള​ത്തി​ൽ​നി​ന്ന്​ തു​ക ഈ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ആ​ഗ​സ്റ്റി​​ൽ സ​മ്മ​ത​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ പ​ല​ർ​ക്കും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​യ​പ​രി​ധി നീ​ട്ടി​യ​തെ​ന്ന്​​ ഉ​ത്ത​ര​വി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു. സ​മ​യ​പ​രി​ധി നീ​ട്ട​ണ​മെ​ന്ന്​ അ​ഭ്യ​ർ​ഥി​ച്ച്​ നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ സ​ർ​ക്കാ​റി​ന്​ ല​ഭി​ച്ച​താ​യും ഉ​ത്ത​ര​വി​ലു​ണ്ട്.

സാ​ല​റി ച​ല​ഞ്ചി​ലൂ​ടെ 500 കോ​ടി സ​മാ​ഹ​രി​ക്കാ​നാ​ണ്​ ധ​ന​വ​കു​പ്പ്​ ല​ക്ഷ്യ​മി​ട്ട​ത്. ഇ​തി​നാ​യി ‘സി.​എം.​ഡി.​ആ​ർ.​എ​ഫ്​ വ​യ​നാ​ട്’ എ​ന്ന ട്ര​ഷ​റി അ​ക്കൗ​ണ്ടും തു​റ​ന്നി​രു​ന്നു.

മുഖ്യമന്ത്രിയുടെ രാജിക്കായി കോണ്‍ഗ്രസ്​ പ്രതിഷേധ കൂട്ടായ്മ

തി​രു​വ​ന​ന്ത​പു​രം: മാ​ഫി​യ സം​ര​ക്ഷ​ക​നാ​യ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്കു​ക, രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി തൃ​ശൂ​ര്‍പൂ​രം ക​ല​ക്കി​യ ആ​ര്‍.​എ​സ്.​എ​സ്-​സി.​പി.​എം ഗൂ​ഢാ​ലോ​ച​ന​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ന്നു. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യി​ല്‍ പ​തി​നാ​യി​ര​ങ്ങ​ള്‍ അ​ണി​നി​ര​ന്നു.

മ​ട്ട​ന്നൂ​രി​ല്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്‍ എം.​പി സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. ബി.​ജെ.​പി​യു​ടെ വോ​ട്ട്​ വാ​ങ്ങി​യാ​ണ് കൂ​ത്തു​പ​റ​മ്പി​ല്‍നി​ന്ന്​ പി​ണ​റാ​യി വി​ജ​യ​ന്‍ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​തെ​ന്നും അ​ന്നു മു​ത​ലു​ള്ള ബ​ന്ധം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

എ​റ​ണാ​കു​ള​ത്ത് നോ​ര്‍ത്ത്, സൗ​ത്ത്, വൈ​റ്റി​ല, തൃ​ക്കാ​ക്ക​ര ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, പാ​ല​ക്കാ​ട് ബ്ലോ​ക്കി​ല്‍ കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല, തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ട്ടി​യൂ​ര്‍ക്കാ​വ് ബ്ലോ​ക്കി​ല്‍ കെ. ​മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.