കൽപറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളജ് സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചുവരുന്നതായും ഏതാനും ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കേരള പര്യടനത്തിെൻറ ഭാഗമായി കല്പറ്റ പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഈ കാര്യം അറിയിച്ചത്.
മേപ്പാടി ഡി.എം വിംസ് മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കുന്നത് പരിഗണിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. വയനാട് ഏറെക്കാലമായി കാത്തിരിക്കുന്ന ഗവ. മെഡിക്കൽ കോളജിനെക്കുറിച്ച് ആമുഖ പ്രസംഗത്തിലും അദ്ദേഹം ഒന്നും പരാമർശിച്ചില്ല. എന്നാൽ, പിന്നീട് ഈ കാര്യം അറിയിക്കുകയായിരുന്നൂ.
വയനാട്ടിൽ ദീർഘകാലമായി നിർമാണഘട്ടത്തിലുള്ള കാരാപ്പുഴ ജലസേചന പദ്ധതി 2023ലും ബാണാസുരസാഗർ പദ്ധതി 2024ലും പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്തങ്ങളുടെകൂടി പശ്ചാത്തലത്തില്‍ ജില്ലയില്‍ എയര്‍ സ്ട്രിപ് വേണമെന്ന ആവശ്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.കെ. ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് സംബന്ധിച്ചു. എൽ.ഡി.എഫ് നേതാക്കളടക്കം സമൂഹത്തിലെ വിവിധ തുറകളിൽനിന്നായി നൂറോളം പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.