കൊച്ചി: വയനാട് മുട്ടിൽ മരം മുറിക്കേസിൽ പ്രതികളായ വില്ലേജ് ഓഫിസർമാരുടെ മുൻകൂർ ജാമ്യഹരജി ഹൈകോടതി തള്ളി. പട്ടയഭൂമിയിൽനിന്ന് മരം മുറിക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവിന്റെ മറവിൽ സൗത്ത് മുട്ടിൽ വില്ലേജിലെ വനഭൂമിയിൽനിന്ന് റവന്യൂ വകുപ്പിന്റെ അറിവോ അനുമതിയോയില്ലാതെ വൻതോതിൽ ഈട്ടിമരങ്ങൾ മുറിച്ചുനീക്കാൻ സഹായിച്ചെന്ന കേസിൽ പ്രതികളായ സൗത്ത് മുട്ടിൽ വില്ലേജ് ഓഫിസർ കെ.കെ. അജി, സ്പെഷൽ വില്ലേജ് ഓഫിസർ കെ.ഒ. സിന്ധു എന്നിവരുടെ ഹരജികളാണ് ജസ്റ്റിസ് സോഫി തോമസ് തള്ളിയത്.
സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, മരങ്ങൾ മുറിച്ചുകടത്തിയതിലൂടെ സർക്കാറിന് എട്ടു കോടിയുടെ നഷ്ടമുണ്ടായെന്നായിരുന്നു സർക്കാർ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.