??????? - ????????? ????? ?????? ??????????

വയനാട് നരസിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു; പ്രദേശവാസികളെ ഒഴുപ്പിച്ചു

കൽപ്പറ്റ: വയനാട് നടവയൽ നെയ്ക്കുപ്പ നരസിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പ്രദേശവാസികളെ ഒഴുപ്പിച്ചു. നെ യ്ക്കുപ്പ, പേരൂർ കോളനികളിലുള്ളവരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. അമ്പതോളം കുടുംബങ്ങളെ മാറ്റി.

ഞായറാഴ്ച്ച അർധരാത്രിയോടെയാണ് പുഴയിൽ ജലനിരപ്പ് ഉയർന്നത്. പുഴക്കൽ-കേണിച്ചിറ റോഡിലും വെള്ളം കയറി. രാത്രിയിൽ ബത്തേരി, വാകേരി ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഇതാണ് പുഴയിൽ ജലനിരപ്പ് ഉയരാൻ കാരണമെന്നാണ് കരുതുന്നത്.

എന്നാൽ, വാകേരി ഭാഗത്ത് വലിയ മണ്ണിടിച്ചിലുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

Tags:    
News Summary - Wayanad narasip puzha Water level increase -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.