മാനന്തവാടി: ഡി.സി.സി മുൻ സെക്രട്ടറിയും ബത്തേരി പഞ്ചായത്ത് മുൻ പ്രസിഡൻറുമായ ഒ.എം. ജോ ർജ് ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ച സംഭവത്തി ൽ ഐ.എന്‍.ടി.യു.സി നേതാവ് അറസ്റ്റിൽ. ഐ.എന്‍.ടി.യു.സി ജില്ല ട്രഷറര്‍ ഉമ്മര്‍ കുണ്ടാട്ടി ലിനെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
കേസെടുത്തശേഷം ഒളിവില്‍പോയ ഉമ്മര്‍ മാനന്തവാടി എസ്.എം.എസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ജോര്‍ജിനെ രക്ഷിക്കാൻ ഉമ്മര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പണം വാഗ്ദാനം ചെയ്തതായാണ് പരാതി. എസ്.എം.എസ് ഡിവൈ.എസ്.പി കുബേരന് നമ്പൂതിരിയാണ് അറസ്റ്റ് ചെയ്തത്. ഉമ്മര്‍ പണം വാഗ്ദാനം ചെയ്തതായി കുട്ടിയുടെ മാതാപിതാക്കള്‍ തുടക്കത്തില്‍തന്നെ പൊലീസിന് മൊഴി നൽകിയിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാവിൻെറ വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു വാഗ്ദാനം. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ പരാതിയില്‍ മൗനം പാലിച്ചതായി മാതാപിതാക്കള്‍ കുറ്റപ്പെടുത്തി.
ജോര്‍ജ് കീഴടങ്ങിയിട്ടും നടപടിയില്ലാതെ വന്നതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. ഒത്തുകളിക്കുന്നതിനാല്‍ അന്വേഷണ ഉേദ്യാഗസ്ഥനെ മാറ്റി എസ്.പി റാങ്കിലുള്ള വനിത ഉദ്യോഗസ്ഥയെ ഏൽപിക്കണമെന്നായിരുന്നു ആവശ്യം. പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.