വയനാട് പുനരധിവാസം: സമാനതകളില്ലാത്ത ദൗത്യമാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ജെ. ചിഞ്ചുറാണിവൈത്തിരി: ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ മനുഷ്യർക്ക് പുറമെ കന്നുകാലി, വളർത്തുമൃഗങ്ങൾ എന്നിവയെ പുനരധിവസിപ്പിക്കുന്ന തരത്തിൽ സമാനതകളില്ലാത്ത ദൗത്യമാണ് സർക്കാർ ജില്ലയിൽ നടപ്പിലാക്കുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. പൂക്കോട് വെറ്ററിനറി കോNജിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായരുന്നു മന്ത്രി.
വയനാടിന് പ്രത്യേക പരിഗണ നൽകിയുള്ള പ്രവർത്തനങ്ങൾ ധ്രുതഗതിയിൽ നടന്നുവരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ, പൂക്കോട് വെറ്ററിനറി കോളജിൽ നടക്കുന്ന അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോൺക്ലേവിന് അതീവ പ്രാധാന്യമുണ്ട്. പത്ത് ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിൽ ക്ഷീര കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ചർച്ചചെയ്യും.
മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ദുരന്തം ക്ഷീര കാർഷിക മേഖലക്കു കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. നിസഹായരായ മനുഷ്യരും നിരവധി വളർത്തുമൃഗങ്ങളും ഉൾപ്പെടുന്ന ജൈവവൈവിധ്യമാണ് നമുക്ക് നഷ്ടമായു. ഈ പ്രദേശങ്ങളുടെ പുനരധിവാസമാണ് സർക്കാരിന്റെ പ്രഥമ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂനിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രഫ. ഡോ. കെ.എസ്. അനിൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.