തി​രു​വ​ന​ന്ത​പു​രം: ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യു​ള്ള ടൗ​ണ്‍ഷി​പ്പി​ല്‍ പ​ണി​യു​ന്ന വീ​ടു​ക​ളു​ടെ നി​ര്‍മാ​ണ​ച്ചെ​ല​വ് കു​റ​ക്കാ​നാ​കി​ല്ലെ​ന്ന് ആ​വ​ര്‍ത്തി​ച്ച്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​ശ്ച​യി​ച്ച തു​ക​ക്ക്​ ആ​നു​പാ​തി​ക​മാ​യി വീ​ടു​ക​ളു​ടെ എ​ണ്ണം കു​റ​ക്കാ​നും നി​ർ​ദേ​ശി​ച്ചു.

നൂ​റി​ൽ താ​ഴെ വീ​ട്​ സ്‌​പോ​ണ്‍സ​ര്‍ ചെ​യ്ത​വ​രു​ടെ യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​ത്തി​നു മു​ക​ളി​ൽ വീ​ട്​ സ്​​പോ​ൺ​സ​ർ ചെ​യ്​​ത​വ​ർ നേ​രി​ട്ടും മ​റ്റു​ള്ള​വ​ർ ഓ​ൺ​ലൈ​നി​ലു​മാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്. 30 ല​ക്ഷം രൂ​പ​യാ​ണ് 1000 ച​തു​ര​ശ്ര അ​ടി വീ​ടി​ന്റെ നി​ര്‍മാ​ണ​ച്ചെ​ല​വാ​യി ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ര്‍ത്തി​ച്ചു. മൊ​ത്ത​ത്തി​ല്‍ നി​ര്‍മാ​ണം ന​ട​ക്കു​മ്പോ​ഴു​ള്ള തു​ക​യി​ല്‍ ആ​നു​പാ​തി​ക കു​റ​വ്​ മാ​ത്രം പ്ര​തീ​ക്ഷി​ക്കാം.

സം​സ്ഥാ​ന​മാ​കെ നി​ല​വി​ലു​ള്ള ത​ര​ത്തി​ൽ തു​ക​യി​ൽ കു​റ​വ്​ വ​രു​ത്ത​ണ​മെ​ന്ന സ്‌​പോ​ണ്‍സ​ര്‍മാ​രു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ല. 25 വീ​ട്​ നി​ര്‍മി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും ഭൂ​മി ന​ല്‍കി​യാ​ല്‍ സ്വ​ന്തം ചെ​ല​വി​ല്‍ നി​ര്‍മി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നു​മു​ള്ള നി​ര്‍ദേ​ശ​വും ത​ള്ളി. ടൗ​ണ്‍ഷി​പ്പി​ലെ എ​ല്ലാ വീ​ടും ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍ട്രാ​ക്ട്​ സൊ​സൈ​റ്റി നി​ര്‍മി​ച്ചു​ന​ല്‍കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഒ​രു വീ​ടി​ന് 12 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ് ക​ണ​ക്കാ​ക്കി​യ​തെ​ന്നു​പ​റ​ഞ്ഞ കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ ഭാ​ര​വാ​ഹി​ക​ളോ​ട് നി​ര്‍മി​ക്കു​ന്ന വീ​ടു​ക​ളു​ടെ എ​ണ്ണം തു​ക​ക്ക്​ ആ​നു​പാ​തി​ക​മാ​യി കു​റ​ക്കാ​ൻ നി​ര്‍ദേ​ശി​ച്ചു. ഹൗ​സി​ങ്​ ബോ​ര്‍ഡി​നെ കൊ​ണ്ട് 10 വീ​ട്​ നി​ര്‍മി​ച്ചു​ന​ല്‍കാ​മെ​ന്നും 1.5 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്​ ക​ണ​ക്കാ​ക്കി​യ​തെ​ന്നും എ.​ഐ.​വൈ.​എ​ഫ് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ച​പ്പോ​ള്‍, നി​ര്‍മാ​ണ​ത്തി​നാ​യി മ​റ്റാ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്കാ​യി സ​ര്‍ക്കാ​ര്‍ ന​ല്‍കു​ന്ന തു​ച്ഛ​മാ​യ തു​ക​യും പ​രാ​മ​ര്‍ശ വി​ഷ​യ​മാ​യി. മു​ക​ളി​ലേ​ക്ക് ഉ​ള്‍പ്പെ​ടെ നി​ര്‍മി​ക്കാ​ന്‍ ക​ഴി​യും​വി​ധ​മാ​ണ് അ​ടി​ത്ത​റ നി​ര്‍മി​ക്കു​ന്ന​തെ​ന്നും അ​തി​ല്‍ വി​ട്ടു​വീ​ഴ്ച ചെ​യ്താ​ല്‍ ഒ​ന്നോ ര​ണ്ടോ ല​ക്ഷം രൂ​പ​യു​ടെ നി​ര്‍മാ​ണ​ച്ചെ​ല​വ് കു​റ​ക്കാ​നാ​കു​മെ​ന്നും​ ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ന്‍ വി​ശ​ദീ​ക​രി​ച്ചു. ഫ​ർ​ണി​ച്ച​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ സൗ​ക​ര്യ​വും ഒ​രു​ക്കു​ന്ന​തി​നാ​ലാ​ണ്​ ഈ ​നി​ര​ക്ക്​ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​ണ്‍ഗ്ര​സും മു​സ്​​ലിം ലീ​ഗു​മ​ട​ക്കം നൂ​റി​നു മു​ക​ളി​ല്‍ വീ​ട്​ സ്‌​പോ​ണ്‍സ​ര്‍ ചെ​യ്യു​ന്ന​വ​രു​ടെ യോ​ഗ​ത്തി​ലും 30 ല​ക്ഷം രൂ​പ നി​ർ​മാ​ണ​ച്ചെ​ല​വ്​ എ​ന്ന നി​ല​പാ​ടി​ൽ മു​ഖ്യ​മ​ന്ത്രി ഉ​റ​ച്ചു​നി​ന്നി​രു​ന്നു.

വീടുകളുടെ സ്​പോൺസർഷിപ്പിന് വെബ് പോർട്ടൽ

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്​ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി നി​ർ​മി​ക്കു​ന്ന ടൗ​ൺ​ഷി​പ്പി​ന്​ സ്പോ​ൺ​സ​ർ​ഷി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് വെ​ബ്പോ​ർ​ട്ട​ൽ ത​യാ​റാ​ക്കും. നി​ല​വി​ലെ സ്പോ​ൺ​സ​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ളും ഭാ​വി സ്പോ​ൺ​സ​ർ​മാ​ർ​ക്കു​ള്ള ഓ​പ്ഷ​നും അ​തി​ൽ ല​ഭ്യ​മാ​ക്കും. ഓ​രോ സ്പോ​ൺ​സ​ർ​ക്കും സ​വി​ശേ​ഷ ഐ.​ഡി ന​ൽ​കും. ഓ​ൺ​ലൈ​ൻ പെ​യ്​​മെ​ന്റ് ഓ​പ്ഷ​നും ഉ​ണ്ടാ​കും. സ്പോ​ൺ​സ​ർ​മാ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും മ​റ്റ് അം​ഗീ​കാ​ര​ങ്ങ​ളും ന​ൽ​കും.

സ്പോ​ൺ​സ​ർ​ഷി​പ് മാ​നേ​ജ്മെ​ന്റി​ന്​ പ്ര​ത്യേ​ക യൂ​നി​റ്റ് ഉ​ണ്ടാ​കും. ഇ​തി​ന്​ സ്പെ​ഷ​ൽ ഓ​ഫി​സ​റെ നി​യ​മി​ക്കും. ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി പ്രോ​ജ​ക്ട്​ ഇം​പ്ല​മെ​ന്‍റേ​ഷ​ൻ യൂ​നി​റ്റ്​ (പി.​ഐ.​യു) പ്ര​വ​ർ​ത്ത​നം അ​വ​ലോ​ക​നം​ചെ​യ്യും. മു​ഖ്യ​മ​ന്ത്രി​ത​ല​ത്തി​ലും സെ​ക്ര​ട്ട​റി​ത​ല​ത്തി​ലും അ​വ​ലോ​ക​ന​മു​ണ്ടാ​കും. ഡി​സാ​സ്റ്റ​ർ മാ​നേ​ജ്​​മെ​ന്‍റ്​ അ​തോ​റി​റ്റി, സ്പോ​ൺ​സ​ർ, കോ​ൺ​ട്രാ​ക്ട​ർ എ​ന്നി​വ​ർ ത​മ്മി​ലു​ള്ള ത്രി​ക​ക്ഷി ക​രാ​ർ ഉ​ണ്ടാ​കും. ക​രാ​റി​ന്‍റെ നി​ർ​വ​ഹ​ണം പി.​ഐ.​യു ഏ​കോ​പി​പ്പി​ക്കും. നി​ർ​മാ​ണ പ്ര​ക്രി​യ​ക​ളു​ടെ ഉ​പാ​ധി​ക​ളും നി​ബ​ന്ധ​ന​ക​ളും സ​മ​യ​ക്ര​മ​ങ്ങ​ളും പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കും. ടൗ​ൺ​ഷി​പ് നി​ർ​മാ​ണ​ത്തി​ന്​ ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​യു​മാ​യി സ​ർ​ക്കാ​ർ വൈ​കാ​തെ ക​രാ​ർ​വെ​ക്കും. ഇ​തി​ന്‍റെ ക​ര​ട് ത​യാ​റാ​യി.

Tags:    
News Summary - Wayanad Rehabilitation Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.