തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹകരണ സ്ഥാപനങ്ങൾ സാമ്പത്തിക സ്ഥിതിയനുസരിച്ച് പണം നൽകാൻ സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവ്.
‘വിവിധ വിഭാഗം സഹകരണ സ്ഥാപനങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് അവരുടെ പൊതുനന്മ ഫണ്ട്/ജനറൽ ഫണ്ട് എന്നിവയിൽ നിന്നും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് സംഭാവന നൽകണം’ എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സംഭാവന നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കുന്നതിന് സ്ഥാപനങ്ങളുടെ ഭരണസമിതിയും ചീഫ് എക്സിക്യൂട്ടിവും നടപടി സ്വീകരിക്കണം.
ജില്ലകളിൽ നിന്നും സഹകരണ സ്ഥാപനങ്ങൾ നൽകുന്ന ധനസഹായം സംബന്ധിച്ച കണക്കും വിവരങ്ങളും ജില്ല ജോ. രജിസ്ട്രാർ ജനറൽമാർ ശേഖരിച്ച് സഹകരണസംഘം രജിസ്ട്രാറെ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. 2018ലെ പ്രളയ പുനർനിർമാണത്തിൽ സഹകരണ മേഖല സാമ്പത്തിക സഹായം നൽകിയെന്നും ഉത്തരവിൽ ഓർമപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.