വയനാട് തുരങ്കപാത നിർമാണോദ്ഘാടനം അടുത്തവർഷം മാർച്ചോടെ; നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിർദിഷ്ട തുരങ്കപാതയുടെ നിർമാണോദ്ഘാടനം അടുത്തവർഷം മാർച്ചോടെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂർത്തീകരിക്കാൻ കഴിയും വിധമാണ് പ്രവൃത്തികള്‍ ത്വരിതപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തിരക്കേറിയ താമരശ്ശേരി ചുരത്തിന് ബദല്‍ റോഡ് ആകുന്ന പദ്ധതിയിൽ നിലവില്‍ രണ്ടു ജില്ലകളിലും ഭൂമി ഏറ്റെടുക്കലിന്‍റെ നോട്ടിഫിക്കേഷന്‍ ഘട്ടത്തിലാണ്. പാരിസ്ഥിതിക അനുമതിയുടെ പഠനങ്ങള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും അനുമതി ഈ വര്‍ഷം അവസാനത്തോട് കൂടി ലഭ്യമാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് തുരങ്കപാതയുമായി ബന്ധപ്പെട്ട് ആളുകളുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുമ്പോൾ ആവശ്യമായ എല്ലാ പുനരധിവാസ നടപടികളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിർദേശം നൽകിയിരുന്നു. പദ്ധതിക്ക് കോഴിക്കോട്, വയനാട് ജില്ലകളിലായി 19.59 ഹെക്ടർ ഭൂമിയാണ് ആവശ്യം. 2,043 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.

Tags:    
News Summary - Wayanad tunnel construction to be inaugurated by March next year; Will be completed in four years - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.