പാലായിൽ യു.ഡി.എഫ്​ ശ​ുഭാപ്​തി വിശ്വാസത്തിൽ -മുല്ലപ്പള്ളി

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ തികഞ്ഞ ശ​ുഭാപ്​തി വിശ്വാസത്തിലാണെന്ന്​ കെ.പി.സി.സി അധ്യക്ഷൻ മ ുല്ലപ്പള്ളി രാമചന്ദ്രൻ. ആറ്​ ഉപതെരഞ്ഞെടുപ്പുകളാണുള്ളത്​. അതിൻെറ ആദ്യ ഘട്ടമായാണ്​ പാലാ ഉപതെരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്​. ഇത്തവണ യു.ഡി.എഫ്​ സിക്​സറടിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

പാലായിൽ ലോക്​സഭാ തെരഞ്ഞെടുപ്പിൽ വമ്പിച്ച വോട്ടിൻെറ ഭൂരിപക്ഷമുണ്ടായിരുന്നു. തികഞ്ഞ ഐക്യ​ത്തോടു കൂടി മുമ്പോട്ടുപോകും.

ഉപതെരഞ്ഞെടുപ്പിന്​ മുന്നോടിയായി തിങ്കളാഴ്​ച യു.ഡി.എഫിൻെറ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്​. പാലായിൽ റെക്കോർഡ്​ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - we are confident in pala said KPCC President Mullappalli ramachandran -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.