കൊച്ചി: പിണറായി വിജയന് ശേഷം ആരെന്ന ചോദ്യം സി.പി.എമ്മിനെ അലട്ടുന്നില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പി. കൃഷ്ണപിള്ളയ്ക്കും എ.കെ.ജിക്കും ഇ.എം.എസിനും നായനാര്‍ക്കുമൊക്കെ ശേഷം ഇതേ ചോദ്യം പാര്‍ട്ടി നേരിട്ടിട്ടുണ്ട്. വി.എസിന് ശേഷം ആരെന്നും ചോദ്യമുണ്ടായി. അപ്പോഴൊക്കെ കൃത്യമായ ഉത്തരം കൊടുക്കാന്‍ പാര്‍ട്ടിക്കായിട്ടുണ്ട്. അതുകൊണ്ട് പിണറായി അനന്തരകാലം എന്ന ചോദ്യം ഞങ്ങളെ അലട്ടുന്നില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
പിണറായി വിജയനെ പാര്‍ട്ടിയാണ് നയിക്കുന്നത്. പാര്‍ട്ടിയെ പിണറായി നയിക്കുകയല്ലലെന്നും യെച്ചൂരി പറഞ്ഞു. 23-ാം സംസ്ഥാന സമ്മേളനത്തിലെ നവകേരള വികസന രേഖ മുഖ്യമന്ത്രി അവതരിപ്പിച്ചതിനെ സി.പി.എമ്മിന്റെ നയപരിപാടികളില്‍ നിന്നുള്ള വ്യതിചലനമായി വിശേഷിപ്പിക്കുന്നത് ശരിയല്ല. നവ കേരള വികസനരേഖ അവതരിപ്പിച്ചത് പിണറായി വിജയന്‍ എന്ന ഭരണാധികാരിയല്ലെന്നും പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനാണ്. പാര്‍ട്ടി പരിപാടിക്ക് അനുസരിച്ചുള്ള വികസനരേഖയാണ് പിണറായി വിജയൻ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരല്ല, പാര്‍ട്ടി കോണ്‍ഗ്രസാണ് ഈ നയരേഖയില്‍ അന്തിമ തീരുമാനമെടുക്കുക. അതിന് ശേഷം ഇടതുമുന്നണിയിലെ ചര്‍ച്ചയ്‌ക്കൊടുവിലാണ് സര്‍ക്കാര്‍ ഇത് നടപ്പിലാക്കുകയെന്നും യെച്ചൂരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.