മേപ്പാടി: മതന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട വിദ്യാർഥികള്‍ക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാന്‍ വിദ്യാർഥികളും രക്ഷിതാക്കളും നട്ടംതിരിയുന്നു. വെബ്സൈറ്റ് തകരാറിലാകുന്നതാണ് അപേക്ഷകരെ കുഴക്കുന്നത്. അക്ഷയകേന്ദ്രങ്ങളിലും സ്വകാര്യ ഇൻറർെനറ്റ് കഫെകളിലും എത്തുന്നവർക്ക് വെബ്സൈറ്റിലെ പ്രശ്നം മൂലം അപേക്ഷിക്കാനാകുന്നില്ല. പല ദിവസങ്ങളിലും സൈറ്റ് തുറന്നുകിട്ടാത്ത അവസ്ഥയാണ്.
ഒന്നുമുതല്‍ പത്തുവരെയുള്ള മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്സി തുടങ്ങിയ മതന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട വിദ്യാർഥികള്‍ക്കാണ് സ്കോളർഷിപ് ലഭിക്കുക. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മുമ്പ് ലഭിച്ചിട്ടുള്ളവർ അപേക്ഷ പുതുക്കുകയും പുതിയ അപേക്ഷകള്‍ നല്‍കുകയും ചെയ്യാനുള്ള അവസാന തീയതി ആഗസ്റ്റ് 31ആണ്. 1000രൂപയാണ് സകോളർഷിപ് തുക. ഓണ്‍ലൈന്‍ അപേക്ഷ സമർപ്പിക്കാനായി വീട്ടമ്മമാരും വിദ്യാർഥികളുമടക്കം നൂറുകണക്കിന് പേരാണ് നിത്യവും കഫെകളിൽ കയറിയിറങ്ങി നിരാശരായി മടങ്ങുന്നത്. 1000 രൂപയുടെ സഹായം ലഭിക്കാന്‍ 2000 രൂപ ചെലവഴിക്കേണ്ട ഗതികേടാണുള്ളത്. സൈറ്റ് നേരെയാക്കാനുള്ള നടപടിയൊന്നും ന്യൂനപക്ഷവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.