തൃശൂർ: കേരളത്തിൽനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും വാരാന്ത ട്രെയിൻ സർവിസിന് ന ടപടി തുടങ്ങിയതായി റെയിൽവേ ബോർഡ് ചെയർമാനെ ഉദ്ധരിച്ച് ഗതാഗത വകുപ്പ് വൃത്തങ്ങ ൾ അറിയിച്ചു. സ്വകാര്യ അന്തർ സംസ്ഥാന ബസുകളിലെ ദുരനുഭവങ്ങൾ ചർച്ചയായ സാഹചര്യത്തി ലാണ് നീക്കം. ഈ ആവശ്യമുന്നയിച്ച് ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ മന്ത്രി എ.കെ. ശശീന്ദ്രെൻറ നിർദേശപ്രകാരം വ്യാഴാഴ്ച റെയിൽവേ ബോർഡ് ചെയർമാനെ കണ്ടിരുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും ട്രെയിൻ സർവിസിന് അടിയന്തരമായി ഇടപെടണമെന്ന് തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ വ്യാഴാഴ്ച ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
കേരളത്തിൽനിന്ന് രാത്രി സർവിസ് നടത്തുന്ന ദീർഘദൂര ബസുകളിൽ, പ്രത്യേകിച്ച് ബംഗളൂരു ബസുകളിൽ യാത്രക്കാർ നേരിേടണ്ടി വരുന്ന ദുരിതങ്ങളുടെ പശ്ചാത്തലത്തിലെങ്കിലും കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നാണ് അസോസിയേഷെൻറ ആവശ്യം.
യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് സർവിസിന് റെയിൽവേയും കെ.എസ്.ആർ.ടി.സിയും പരാജയപ്പെടുന്നതാണ് സ്വകാര്യ ബസുകെള ആശ്രയിക്കാൻ നിർബന്ധിതരാക്കുന്നത്. പലപ്പോഴും വിമാനത്തെക്കാൾ കൂടിയ നിരക്കിനാണ് ബസ് യാത്ര. ഈ സാഹചര്യത്തിൽ കേരളത്തിൽനിന്നും ബംഗളൂരുവിലേക്കോ മൈസൂരുവിലേക്കോ കൂടുതൽ പ്രതിദിന ട്രെയിൻ സർവിസ് വേണം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്/കണ്ണൂർ എന്നിവിടങ്ങളിൽനിന്നും അടിയന്തരമായി പ്രതിദിന, രാത്രി ട്രെയിൻ ബംഗളൂരുവിലേക്ക് അനുവദിക്കാൻ ഇടപെടൽ ഉണ്ടാകണം.
നിലവിൽ ഓടുന്ന പ്രതിവാര, ദ്വൈവാര ട്രെയിനുകൾ പ്രതിദിനമാക്കാൻ സാധ്യത ആരായണം. ദക്ഷിണ റെയിൽവേയും ദക്ഷിണ-പശ്ചിമ റെയിൽവേയും ഉൾപ്പെടുന്ന വിഷയമായതിനാൽ ഇക്കാര്യത്തിൽ റെയിൽവേ മന്ത്രാലയത്തിെൻറയും ബോർഡിെൻറയും ഇടപെടൽ അനിവാര്യമാണ്. അസോസിയേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.