‘ദ കേരള സ്റ്റോറി’ക്ക് പ്രദർശനാനുമതി നൽകരുത് -വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: കേരളത്തെ സവിശേഷമായി ഉന്നംവെക്കുന്ന സാംസ്കാരിക ഫാഷിസ്റ്റ് പദ്ധതിയുടെ ഭാഗമായ 'ദ കേരള സ്റ്റോറി' എന്ന സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ്​ റസാഖ് പാലേരി. സിനിമയുടെ സംവിധായകനും നിർമാതാക്കൾക്കുമെതിരെ നിയമനടപടി കൈക്കൊള്ളണമെന്നും പാലേരി ആവശ്യപ്പെട്ടു.

പരാതി ലഭിച്ചിട്ടും തുടർനടപടി വൈകുന്നത് ശരിയല്ല. വംശീയ ഉള്ളടക്കമുള്ള പ്രൊപഗണ്ട മൂവികൾക്ക് പിറകിലെ സാമ്പത്തിക ശക്തികളെയും രാഷ്ട്രീയ ബന്ധങ്ങളെയുംകുറിച്ച് അന്വേഷിക്കണം.

കേരളത്തെക്കുറിച്ച് നിരവധി കള്ളങ്ങൾ നിറച്ചുവെച്ചതും മുസ്‌ലിം സമൂഹത്തെ പൈശാചികവത്കരിക്കുന്നതുമാണ് സുദീപ്തോ സെന്‍ സംവിധാനം ചെയ്ത സിനിമയുടെ ഉള്ളടക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - welfare party want to ban The Kerala Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.