ഹരിപ്പാട്: വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറായി ഹമീദ് വാണിയമ്പലം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഹരിപ്പാട് തെന്നിലാപുരം രാധാകൃഷ്ണന്-ജോണ്‍ അമ്പാട്ട് നഗറില്‍ (എം.സി.എം ഓഡിറ്റോറിയം) നടന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
മലപ്പുറം വാണിയമ്പലം സ്വദേശിയായ ഹമീദ് വാണിയമ്പലം തുടര്‍ച്ചയായ രണ്ടാം തവണയാണ് സംസ്ഥാന പ്രസിഡൻറാകുന്നത്. കെ. അംബുജാക്ഷന്, പി.എ. അബ്ദുല്‍ ഹക്കീം, പി.കെ. അബ്ദുല്‍ റഹ്മാന്, ഇ.സി. ആയിഷ, പി.സി. ഭാസ്കരന്, ബിനു വയനാട്, ഗണേഷ് വടേരി, എസ്. ഇര്‍ഷാദ്, ജബീന ഇര്‍ഷാദ്, എം. ജോസഫ് ജോണ്‍, കൃഷ്ണന് കുനിയില്‍, മിര്‍സാദ് റഹ്മാന്, കെ.ജി. മോഹനന്, ടി. മുഹമ്മദ് വേളം, കെ.കെ. റഹീന, റംല മമ്പാട്, റസാഖ് പാലേരി, സജീദ് ഖാലിദ്, സമദ് നെടുമ്പാശ്ശേരി, ശശി പന്തളം, കെ.എ. ഷഫീഖ്, ശ്രീജ നെയ്യാറ്റിന്‍കര, സുരേന്ദ്രന് കരിപ്പുഴ, എം. സുലൈമാന്‍, ഉഷാകുമാരി എന്നിവരെ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു. ദേശീയ ജനറല്‍ കൗണ്‍സിലിലേക്ക് 13 അംഗങ്ങളെയും തെരഞ്ഞെടുത്തു.
ഇന്ത്യയിലെ രാഷ്ട്രീയ അന്തരീക്ഷം മതേതര ചേരിക്ക് അനുകൂലം –ഡോ. എസ്.ക്യു.ആര്. ഇല്യാസ്
ഇന്ത്യയിലെ രാഷ്ട്രീയ അന്തരീക്ഷം മതേതര ചേരിക്ക് അനുകൂലമാണെന്നും മതേതര കക്ഷികള്‍ ഒന്നിച്ചുനിന്ന് അത് ഉപയോഗപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡൻറ് ഡോ. എസ്.ക്യു.ആര്. ഇല്യാസ്. രണ്ടുദിവസമായി ഹരിപ്പാട് തെന്നിലാപുരം രാധാകൃഷ്ണന്- ജോണ്‍ അമ്പാട്ട് നഗറില്‍ (എം.സി.എം ഓഡിറ്റോറിയം) നടന്ന വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ കൗണ്‍സിലിെൻറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാര്‍ നിയന്ത്രണത്തില്‍ രാജ്യം ഗുരുതര പ്രതിസന്ധി നേരിടുകയാണ്. രാജ്യത്തെമ്പാടും ഉയരുന്ന കര്‍ഷകരോഷം മോദി സര്‍ക്കാറിനെ പിടിച്ചുലക്കുന്നുണ്ട്. എസ്.പിയും ബി.എസ്.പിയും ഒന്നിച്ചുനിന്നപ്പോള്‍ ബി.ജെ.പി കോട്ടയായ ഗോരഖ്പൂരിലും ഫുല്‍പൂരിലും അവർ പരാജയപ്പെട്ടത് ശുഭസൂചനയാണ്. ജിഗ്നേഷ് മേവാനി ഗുജറാത്തില്‍ പരീക്ഷിച്ച തന്ത്രങ്ങളും വിജയം കണ്ടു. ലോക്സഭ തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികള്‍ പരസ്പരം സഹകരിക്കണം. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഇതിന് തുറന്ന മനസ്സാണ്. കര്‍ണാടക തെരഞ്ഞെടുപ്പിൽ ഇത്തരമൊരു സഹകരണത്തിന് കോണ്‍ഗ്രസ് തയാറാകണം. കേരളത്തിലെ ഇടത് സര്‍ക്കാറിെൻറ നവലിബറല്‍ സമീപനം ആപത്താണ്. കേന്ദ്രസര്‍ക്കാറിെൻറ സാമ്പത്തികനയ സമീപനം തന്നെ സി.പി.എം സര്‍ക്കാറും സ്വീകരിക്കുന്നത് ലജ്ജാകരമാണെന്നും തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കീഴാറ്റൂരിലെ വയൽക്കിളികളും ദേശീയപാത പ്രക്ഷോഭവും കേരള സര്‍ക്കാറിെൻറ വാട്ടര്‍ലൂ ആയി മാറുമെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലുയര്ത്തുന്നത് ജനപക്ഷ രാഷ്ട്രീയമാണ്. കേരളത്തില്‍ ദുര്‍ബല പ്രതിപക്ഷമാണുള്ളത്. ജനങ്ങളുടെ പ്രതിപക്ഷത്തിെൻറ റോള്‍ കേരളത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഏറ്റെടുക്കുമെന്നും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ സമര പരമ്പരകളാകും പാര്‍ട്ടി സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും രാഷ്ട്രീയ റിപ്പോര്‍ട്ടും സംഘടന റിപ്പോര്‍ട്ടും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഹക്കീം അവതരിപ്പിച്ചു.ദേശീയ സെക്രട്ടറിമാരായ കെ. അംബുജാക്ഷന്, എ. സുബ്രഹ്മണി അറുമുഖം, ഷീമ മുഹ്സിന്, ദേശീയ കമ്മിറ്റി അംഗം റാഷിദ് ഹുസൈന് എന്നിവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പിന് ദേശീയ പ്രസിഡൻറ് എസ്.ക്യു.ആര്. ഇല്യാസ് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.