പി.കെ കുഞ്ഞനന്തന്​ എന്താണ്​ അസുഖമെന്ന്​ ​ൈഹകോടതി

കൊച്ചി: ആർ.എം.പി നേതാവ്​ ടി.പി ചന്ദ്രശേഖരൻ വധക്കേസി​െല പ്രതി പി.കെ കുഞ്ഞനന്തന്​ എന്താണ്​ അസുഖമെന്ന്​ ഹൈകോടത ി. കുഞ്ഞനന്ത​​​​​െൻറ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം.

കുഞ്ഞനന്തന്​ ഗുരുതര ആരോഗ്യപ്രശ്​നമുണ്ടെന്ന്​ സർക്കാർ ഹൈകോടതിയെ അറിയിച്ചിരുന്നു. നടക്കാൻ പോലും പറ്റില്ലെന്നായിരുന്നു അഭിഭാഷക​​​​​െൻറ വാദം. നടക്കാൻ പറ്റില്ലെങ്കിൽ ജയിലിൽ സുഖമായി കിടന്നുകൂടെ എന്ന്​ കോടതി ​േചാദിച്ചു. ശിക്ഷ അനുഭവിച്ച ഇത്ര വർഷവും ജയിലിൽ കിടന്നോ എന്നു ചോദിച്ച കോടതി ​രേഖകൾ പരിശോധിക്കു​േമ്പാൾ ജയിലിൽ കിടന്നി​േട്ട ഇല്ല എന്നാണ്​ വ്യക്​തമാവുന്നതെന്നും ചൂണ്ടിക്കാട്ടി.

കുഞ്ഞനന്ത്​ എത്രനാൾ പരോൾ കിട്ടി എന്നും കോടതി അന്വേഷിച്ചു. നടക്കാൻ വയ്യ എന്നത്​ പ്രശ്​നമല്ല ​എന്നു പറഞ്ഞ കോടതി ജയിലിൽ നിരവധി തടവ്​ പുളികളുണ്ടെന്നും കൂട്ടിച്ചേർത്തു. എന്താണ്​ കുഞ്ഞനന്ത​​​​​െൻറ ശാരീരിക പ്രശ്​നമെന്ന്​ കൃത്യമായി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തുടർന്ന്​ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ ഇൗ മാസം എട്ടിലേക്ക്​ മാറ്റി.

2014 ജനുവരിയിലാണ്​ സി.പി.എം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞനന്തൻ ജീവപര്യന്തം തടവിന്​ വിധിക്കപ്പെട്ട്​ ജയിലിലാകുന്നത്​. നാലു വർഷം ശിക്ഷ പൂർത്തിയാകു​േമ്പാൾ 389 ദിവസം പരോളിലാണെന്നാണ്​ ജയിൽ രേഖകൾ പറയുന്നത്​.

Tags:    
News Summary - What is the Health problem With Pk Kunjananthan Asked High court - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.