സർക്കാറിന് കീഴിലെ എല്ലാ പ്രവർത്തനങ്ങളും മുഖ്യമന്ത്രിയുടെ 'നിരീക്ഷണ'ത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയുള്ള സംവിധാനമാണ് ഡാഷ് ബോര്‍ഡ് മോണിറ്ററിങ് സിസ്റ്റം. ചീഫ് മിനിസ്റ്റർ ഓഫീസ് കമാൻഡ് ആൻഡ് കൺട്രോൾ യൂനിറ്റ് എന്ന പ്ലാറ്റ്ഫോം ആണ് കേന്ദ്രീകൃത നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്.
2019ൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇ-ഗവേണൻസിന്‍റെ ഭാഗമായി സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഡാഷ് ബോര്‍ഡ് മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തിയത്. 21 വകുപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുമുള്ള സൗകര്യം ഈ സംവിധാനത്തിലുണ്ട്.
സർക്കാറിന്‍റെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രിയുടെ വിരൽത്തുമ്പിൽ തൽസമയം ഈ സംവിധാനത്തിലൂടെ വിലയിരുത്താനാകും. ഡേറ്റാബേസ് ഉണ്ടാക്കിയുള്ള സി.എം ഡാഷ് ബോർഡ് വഴി ഓരോ ദിവസവും വകുപ്പുകളുടെ പ്രകടനം അവലോകനം ചെയ്യാനും ഓരോ വകുപ്പുകൾക്ക് സ്റ്റാർ റേറ്റിങ്ങും നൽകാനുമാവും.
ഡാഷ് ബോര്‍ഡ് മോണിറ്ററിങ് സംവിധാനത്തിൽ എക്സിക്യൂട്ടീവ് ഡാഷ്ബോർഡ്, സെക്ടറൽ ഡാഷ്ബോർഡ്, ഡിസ്ട്രിക് ഡാഷ്ബോർഡ്, കോർപറേഷൻ ഡാഷ് ബോർഡ്, ജി.ഐ.എസ് ഡാഷ്ബോർഡ്, ഡിപ്പാർട്ട്മെന്‍റ് സ്റ്റാർ റേറ്റിങ്, പ്രഗതി-ജി (പ്രോജക്ട് മോണിറ്ററിങ്), ആസ്പിരേഷൻ ഡിസ്ട്രിക്, സി.സി.യു ഡാഷ്ബോർഡ്, ജൻ-സംവാദ് ഫീഡ്ബാക് മെക്കാനിസം എന്നീ മൊഡ്യൂളുകളാണുള്ളത്. ഓരോ പദ്ധതികളെ കുറിച്ചുള്ള നിർദേശങ്ങളും ഉപദേശങ്ങളും ബന്ധപ്പെട്ട അതോറിറ്റിക്ക് നേരിട്ട് നൽകാൻ മുഖ്യമന്ത്രിക്ക് സാധിക്കും. ഗ്രാഫിന്‍റെ സഹായത്തിൽ ദിനംപ്രതിയും മാസത്തിലും മൂന്നു മാസം കൂടുമ്പോഴും വർഷത്തിലും പ്രാദേശികം, ജില്ല, ബ്ലോക്ക്, സ്കീം, ഹെഡ്സ് അടിസ്ഥാനത്തിൽ വിലയിരുത്താനാവും.
ലക്ഷ്യങ്ങൾ
സവിശേഷതകൾ
പ്രവർത്തനങ്ങൾ
എക്സിക്യൂട്ടീവ് ഡാഷ്ബോർഡ്: സംസ്ഥാനത്തുടനീളമുള്ള പുതിയതും പ്രധാനപ്പെട്ടതുമായ പ്രവൃത്തികളുടെ പ്രകടനം വിലയിരുത്താൻ.
സെക്ടറൽ ഡാഷ്ബോർഡ്: സെക്ടറുകളുടെയും ഉപമേഖലകളുടെയും സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാക്കാൻ.
ഡിപാർട്ട്‌മെന്റ് സ്റ്റാർ റേറ്റിങ്: വെരിഫിക്കേഷൻ, ഫെച്ചിങ് ആക്യുറസി, ഡെപ്ത്, ഷേറിങ് മോഡ്, അപ്ഡേറ്റ് ഫ്രീക്വൻസി എന്നിവ അടിസ്ഥാനമാക്കി സ്റ്റാർ റേറ്റിങ് നൽകാൻ.
ഗുജറാത്തിന്‍റെ സ്ഥാനം: പദ്ധതി നടപ്പാക്കുന്നതിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗുജറാത്തിന്റെ നിലവിലെ സ്ഥാനം (റാങ്ക്).
ഡിസ്ട്രിക്ട് ഡാഷ്‌ബോർഡ്: ജില്ല തിരിച്ചുള്ള ഡാറ്റകൾ ലഭിക്കാൻ.
കോർപറേഷൻ ഡാഷ് ബോർഡ്: സോൺ, കോർപറേഷൻ അടിസ്ഥാനമാക്കിയുള്ള ഡേറ്റകൾ ലഭിക്കാൻ.
ആസ്പിരേഷൻ ഡിസ്ട്രിക്ട്: വിവിധ വീക്ഷണങ്ങൾ അടിസ്ഥാനമാക്കി ജില്ലകളുടെ റാങ്കിങ്.
ജി.ഐ.എസ് ഡാഷ്ബോർഡ്: ജിയോ സ്പേഷ്യൽ മാപ്പിങ്ങിലെ ഡാറ്റ യഥാക്രമം ലഭിക്കാൻ.
ഫ്ലാഗ്ഷിപ്പ് പ്രോഗ്രാം (ജി.ഒ.ജി): ഗുജറാത്ത് സർക്കാറിലെ പ്രധാന പദ്ധതികളുടെ സ്ഥിതിവിവരക്കണക്കുകൾ.
ഫ്ലാഗ്ഷിപ്പ് പ്രോഗ്രാം (ജി.ഒ.ഐ): കേന്ദ്ര സർക്കാറിന്‍റെ പ്രധാന പദ്ധതികളുടെ സ്ഥിതിവിവരക്കണക്കുകൾ.
ബജറ്റ് മോണിറ്ററിങ്: ബജറ്റുമായി ബന്ധപ്പെട്ട വർഷം തിരിച്ചുള്ള ഡാറ്റകൾ ലഭിക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.