കൊടുങ്ങല്ലുർ: റിട്ട. ഹെൽത്ത് ജീവനക്കാരന്റെ വാട്സ്ആപ് അക്കൗണ്ട് ഹാക്ക് ചെയ്തതായി പരാതി. നഴ്സിങ് അസിസ്റ്റന്റായി സർവിസിൽ നിന്ന് വിരമിച്ച എറിയാട് പേബസാർ വെസ്റ്റ് സ്വദേശി അയ്യാരിൽ എ.എ. അബ്ദുൽ കരീം ആണ് പരാതിയുമായി കൊടുങ്ങല്ലൂർ പൊലീസിനെ സമീപിച്ചത്. തൃശൂർ സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ട്. ഹാക്ക് ചെയ്തവർ തന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്യുമോയെന്ന ആശങ്കയിലാണ് ഇദ്ദേഹം.
ഡിസംബർ 20നാണ് ബി.എസ്.എൻ.എൽ നമ്പറിലുള്ള വാട്സ്ആപ് ഫോണിൽനിന്ന് അപ്രത്യക്ഷമായതെന്ന് അബ്ദുൽ കരീം പറഞ്ഞു. അതേസമയം ഇതേ നമ്പറിൽനിന്ന് ഫോൺ വിളിക്കാനും തിരിച്ചുവിളിക്കാനും തടസ്സം ഉണ്ടായിട്ടില്ല. ഹാക്ക് ചെയ്ത വാട്സ്ആപ് അക്കൗണ്ട് ഉപയോഗിച്ചുകൊണ്ടിരിക്കുന്നുണ്ട്. അജ്ഞാത സ്ത്രീയുടെ ചിത്രമാണ് ഇപ്പോൾ പ്രൊഫൈലിൽ കാണുന്നത്.
അബ്ദുൽ കരീമിന്റെ സുഹൃത്തുക്കളിൽ പലരും അയക്കുന്ന വാട്ട്സ്ആപ് സന്ദേശങ്ങൾ ഹാക്ക് ചെയ്ത അക്കൗണ്ടിൽ റീഡ് ചെയ്യുന്നുമുണ്ട്. എന്നാൽ, മറുപടിയൊന്നുമില്ല. പൊലീസ് എത്രയും വേഗം പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് അബ്ദുൽ കരീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.