കോഴിക്കോട്: 1921ലെ മലബാർ വിപ്ലവ നായകനായിരുന്ന ആലി മുസ്ലിയാരെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയതു സംബന്ധിച്ച് അന്ന് അമേരിക്കൻ പത്രങ്ങൾ നൽകിയത് വ്യത്യസ്തമായ വിവരമെന്ന് കണ്ടെത്തൽ. നിലവിൽ ലഭ്യമായ വിവരമനുസരിച്ചുള്ള തീയതിക്ക് ഒന്നോ രണ്ടോ മാസം മുെമ്പങ്കിലും ആലി മുസ്ലിയാരെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയിരിക്കാമെന്നാണ് ഇൗ വിവരങ്ങൾ വെളിപ്പെടുത്തുന്നത്. 1922 ജനുവരി അവസാനമാണ് ആലി മുസ്ലിയാരെ തൂക്കിലേറ്റിയതെന്നാണ് മലബാർ ജില്ല പൊലീസ് സൂപ്രണ്ടായിരുന്ന ആർ.എച്ച് ഹിച്ച്കോക്കിെൻറയും ബ്രിട്ടീഷ് സർക്കാറിൽ അണ്ടർ സെക്രട്ടറിയായിരുന്ന ജി.ആർ.എഫ് ടോട്ടൻഹാമിെൻറയും പുസ്കങ്ങളിലുള്ളത്. അതേസമയം, 1922 ഫെബ്രുവരി 17നാണ് ആലി മുസ്ലിയാരെ തൂക്കിലേറ്റിയതെന്നാണ് പ്രാദേശിക ചരിത്രകാരനായിരുന്ന കെ.കെ. മുഹമ്മദ് അബ്ദുൽ കരീം, കോൺഗ്രസ് നേതാവായിരുന്ന കെ. മാധവൻ നായർ എന്നിവരുടെ പുസ്തകങ്ങളിൽ പറയുന്നത്.എന്നാൽ ഇതിന് മുന്നേ ഇദ്ദേഹത്തെ തൂക്കിലേറ്റിയതായാണ് യു.എസ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. 'ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ കലാപത്തിെൻറ ആദ്യ എക്സ്ക്ലൂസീവ് ഫോേട്ടാകൾ' എന്ന തലക്കെട്ടിൽ അമേരിക്കയിലെ 'ഷികാഗോ ഡെയ്ലി ട്രിബ്യൂൺ' പത്രം 1922 ജനുവരി 17ന് പ്രസിദ്ധീകരിച്ച ഫോേട്ടാകളിലൊന്ന് ആലി മുസ്ലിയാരുടേതായിരുന്നു. ഫോേട്ടാക്കൊപ്പം നൽകിയ അടിക്കുറിപ്പിലാണ് 'മാപ്പിള വിമത നേതാക്കളിലൊരാളായ ആലി മുസ്ലിയാരെ കലാപത്തിെൻറ ആദ്യ നാളുകളിൽ പിടികൂടുകയും തൂക്കിലേറ്റുകയും െചയ്തുവെന്ന' വിവരമുള്ളത്.
രണ്ടു ദിവസത്തിന് ശേഷം (1922 ജനുവരി 19ന്) ന്യൂയോർക്കിൽ നിന്നുള്ള 'ഡെയ്ലി ന്യൂസും' സമാനമായി മലബാർ വിപ്ലവവുമായി ബന്ധപ്പെട്ട ഫോേട്ടാകൾ പ്രത്യേകമായി പ്രസിദ്ധീകരിച്ചിരുന്നു.
'ഇന്ത്യൻ മുസ്ലിംകളിലെ ഉഗ്രന്മാരായ വിമതരിൽപ്പെട്ട മാപ്പിളമാരുടെ ആദ്യ എക്സ്ക്ലൂസീവ് ഫോേട്ടാകൾ' എന്ന തലക്കെട്ടിലാണ് ഇവ പ്രസിദ്ധീകരിച്ചത്. ഇതിലും ആലി മുസ്ലിയാരുടെ ചിത്രത്തിന് താഴെ 'നേതാവ് ആലി മുസ്ലിയാർ, തൂക്കിലേറ്റി' എന്നാണ് നൽകിയിരുന്നത്. 1921 ഡിസംബറിലോ 1922 ജനുവരി ആദ്യത്തിലോ അദ്ദേഹത്തെ തൂക്കിലേറ്റിയിരിക്കാമെന്നാണ് ഇൗ റിപ്പോർട്ടുകൾ നൽകുന്ന സൂചന.
മലബാർ വിപ്ലവം കൊടുമ്പിരി കൊള്ളുന്ന 1921 നവംബർ മാസത്തിൽ ഷികാഗോ ട്രിബ്യൂണിെൻറ പ്രത്യേക വിദേശകാര്യ ലേഖകൻ തോമസ് റയാൻ മലബാറിലെത്തി നേരിട്ട് വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏറനാട്ടിൽ ബ്രിട്ടീഷ് സൈന്യം റെയ്ഡ് നടത്തുേമ്പാൾ എംബഡഡ് ജേണലിസ്റ്റായി തോമസ് റയാനുമുണ്ടായിരുന്നു.
അന്ന് നടത്തിയ റെയ്ഡിെൻറ ചിത്രങ്ങളടക്കമുള്ളവയാണ് ആലി മുസ്ലിയാരുടെ ഫോേട്ടാക്കൊപ്പം പ്രത്യേകമായി ഷികാഗോ ട്രിബ്യൂൺ പ്രസിദ്ധീകരിച്ചത്. തോമസ് റയാൻ മലബാറിൽനിന്ന് നൽകിയ പ്രത്യേക വാർത്തകൾ ഷികാഗോ ട്രിബ്യൂണിന് പുറമെ ഒേട്ടറെ അമേരിക്കൻ പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.