ramanattukara accident
ഫയൽ ചിത്രം

രാമനാട്ടുകര സംഭവത്തിൽ അവ്യക്തത നീങ്ങുന്നു; അർജുൻ എത്തിയത്​ സ്വർണം ഏറ്റുവാങ്ങാൻ, ചെർപ്പുളശ്ശേരി സംഘം കവർച്ചക്കും

കരിപ്പൂർ: രാമനാട്ടുകര വാഹനാപകടത്തിലും തുടർന്നുണ്ടായ സ്വർണക്കടത്ത്​ കേസിലും വ്യക്തത വരുന്നു. സംഭവദിവസം കോഴിക്കോട്​ വിമാനത്താവളത്തിലെത്തിയ രണ്ടു സംഘങ്ങളിൽ ഒരു വിഭാഗം സ്വർണം കൈപ്പറ്റാനും എതിർവിഭാഗം കവർച്ച നടത്താനും വേണ്ടി​​ എത്തിയെന്നാണ്​ അന്വേഷണ സംഘത്തി​െൻറ ഒടുവിലത്തെ നിഗമനം​. കണ്ണൂരിലുള്ള അർജുൻ ആയങ്കിയും സംഘാംഗങ്ങളും ദുബൈയിൽനിന്നെത്തിച്ച സ്വർണം ഏറ്റുവാങ്ങാനും ​െചർപ്പുളശ്ശേരി സംഘം ഇൗ സ്വർണം തട്ടിയെടുക്കുന്നതിനുമാണ്​ കരിപ്പൂരിലെത്തിയത്​​​​.

കേസുമായി ബന്ധപ്പെട്ട്​ പ്രീവൻറിവ്​ കസ്​റ്റംസും പൊലീസി​െൻറ പ്രത്യേകാന്വേഷണ സംഘവും പ്രതികളെ കസ്​റ്റഡിയിൽ വിട്ടുകിട്ടാൻ അതത്​ കോടതികളിൽ നൽകിയ കസ്​റ്റഡി അപേക്ഷയിലാണ്​ കൂടുതൽ വിശദാംശങ്ങൾ പുറത്തു​വന്നിരിക്കുന്നത്​. തിങ്കളാഴ്​ച ദുബൈയിൽനിന്നുള്ള എയർഇന്ത്യ വിമാനത്തിലെത്തിയ മലപ്പുറം മൂർക്കനാട്​ സ്വദേശി ഷഫീഖ്​ മേലേതിൽ (23) കൊണ്ടുവന്ന സ്വർണത്തിനാണ്​ ഇവർ എത്തിയത്​.

കോഫിമേക്കർ മെഷീനിനുള്ളിൽ ഒളിപ്പിച്ചാണ് 1.11 കോടിയു​െട 2.33 കിലോഗ്രാം സ്വർണവുമായി​ ഷഫീഖ്​ എത്തിയത്​. ദുബൈയിൽ സലീം എന്ന വ്യക്തി മുഖേനയാണ്​ സ്വർണം ലഭിക്കുന്നത്​. സലീമി​െൻറ നിർദേശപ്രകാരം രണ്ടുപേർ ദുബൈയിൽ വന്ന്​ കണ്ടിരുന്നു. ഒരാളുടെ പേര്​ ജലീലാണെന്നും രണ്ടാമത്തെയാളുടെ പേര്​ അറിയില്ലെന്നുമാണ് ഷഫീഖി​െൻറ മൊഴി. ഇവരാണ്​ സ്വർണം ഒളിപ്പിച്ച കോഫിമേക്കർ മെഷീനും ഇത്​ കൊണ്ടുപോകാൻ ട്രോളിബാഗും നൽകിയത്​.

സലീമിനെ പരിചയപ്പെടുത്തിയ മുഹമ്മദ്​ എന്നയാളാണ്​ കണ്ണൂർ സ്വദേശിയായ അർജുനെയും ബന്ധപ്പെടുത്തി നൽകിയത്​. വിമാനത്താവളത്തിന്​ പുറത്ത്​ കോഫിമേക്കർ മെഷീനുള്ള ട്രോളി ബാഗ്​ അർജുന്​ കൈമാറാനായിരുന്നു നിർദേശം. താൻ കരിപ്പൂരിലെ ആഗമന ഏരിയയിൽ കാത്തുനിൽക്കുമെന്നും ഇവിടെ എത്തിയശേഷം ധരിച്ചിരുന്ന ഷർട്ട്​ മാറാനും അർജുൻ ഷഫീഖിനോട്​ ആവശ്യപ്പെട്ടിരുന്നു​. സ്വർണം എത്തിച്ചതിന്​ 40,000 രൂപയും വിമാന ടിക്കറ്റുമാണ്​ ലഭിച്ചതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്​.

ഇൗ സ്വർണം തട്ടിയെടുക്കാൻ​ വേണ്ടിയാണ്​ ചെർപ്പുളശ്ശേരി സംഘം എത്തിയത്​. നേരത്തേ സംഘമെത്തിയത്​ സുരക്ഷയൊരുക്കാനാണ്​ എന്ന് പറഞ്ഞ​ പൊലീസ്​ കേസെടുത്തിരുന്നത്​ കവർച്ചക്കായിരുന്നു. ഈ ആശയക്കുഴപ്പത്തിനാണ്​ ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്​. കസ്​റ്റംസ്​ സ്വർണം പിടിച്ചതറിയാതെയാണ്​ ​ചെർപ്പുളശ്ശേരി സംഘം കണ്ണൂരിലുള്ളവരെ മൂന്ന്​ വാഹനങ്ങളിലായി പിന്തുടർന്നത്​​. ഇതിനിടെയാണ്​ നാടിനെ നടുക്കിയ അപകടം നടന്നത്. അതേസമയം, ആർക്കു വേണ്ടിയാണ്​ സ്വർണം എത്തിയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇതിനായി അർജുനെ കസ്​റ്റംസ്​ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്​. കൊച്ചി പ്രീവൻറിവ്​ കസ്​റ്റംസിനാണ്​ അന്വേഷണച്ചുമതല.

Tags:    
News Summary - When Arjun arrives to collect the gold, the Cherpulassery gang robs him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.