ഏറ്റുമാനൂര്‍: ഡി.എം.കെ (ദ്രാവിഡ മുന്നേറ്റ കഴകം) കേരള ഘടകത്തില്‍ അഭിപ്രായഭിന്നത രൂക്ഷം. പാര്‍ട്ടി ലീഡറും തമിഴ്നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിന് കോട്ടയത്ത് എത്താനിരിക്കെയാണ് ജില്ല കമ്മറ്റിയില്‍നിന്ന് കൂട്ടരാജി. ജില്ല സെക്രട്ടറി കോട്ടയം ഗോപകുമാറാണ് താനും ഒപ്പമുള്ള 150ഓളം പ്രവര്‍ത്തകരും രാജിവെക്കുകയാണെന്ന വിവരം ഏറ്റുമാനൂരില്‍ വിളിച്ച വാർത്തസമ്മേളനത്തില്‍ അറിയിച്ചത്.
സംസ്ഥാന നേതൃത്വം അനാവശ്യമായ മാനസിക പീഡനം ഉണ്ടാക്കുന്നതായും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധം പെരുമാറുകയാണെന്നും അദ്ദേഹം ആരോപിച്ചു.ഡി.എം.കെയുടെ അഖിലേന്ത്യ നേതൃത്വവുമായി പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായില്ല.
അതിനാലാണ് രാജിവെക്കുന്നതെന്നും ഗോപകുമാര്‍ പറഞ്ഞു. കോട്ടയത്ത് എത്തുന്ന സ്റ്റാലിനെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിക്കും.\കേന്ദ്ര നേതൃത്വം അറിയാതെയാണ് പലകാര്യങ്ങളും കേരളഘടകത്തില്‍ നടക്കുന്നത്. വൈക്കം സത്യഗ്രഹ സ്മാരക ശതാബ്ദി ദിനാഘോഷത്തോടനുബന്ധിച്ച് ശനിയാഴ്ച വൈക്കത്ത് എത്തുന്ന സ്റ്റാലിന് ഡി.എം.കെ കോട്ടയം കമ്മിറ്റി വന്‍ സ്വീകരണം ഒരുക്കാനിരിക്കെയാണ് ജില്ല സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.