ഗാന്ധിഘാതകർ ഗ്വാളിയോറിൽനിന്ന് സംഘടിപ്പിച്ച 9 MM ബെരേറ്റ സെമി ഓട്ടോമാറ്റിക് പിസ്റ്റൾ എവിടെയാണിപ്പോഴുള്ളത്.ഗാന്ധി മ്യൂസിയത്തിലെ രക്തസാക്ഷി ഗാലറിയിൽനിന്ന് അതെപ്പോഴാണ് അപ്രത്യക്ഷമായത്. എവിടെയാണ് അതൊളിപ്പിച്ചത്. മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്ന 9 MM ബെരേറ്റ എന്ന നോവലിന്റെ രചയിതാവായ വിനോദ് കൃഷ്ണ എന്ന നോവൽ എഴുതാനുണ്ടായ സാഹചര്യവും എഴുത്തുവഴികളും രേഖപ്പെടുത്തിക്കൊണ്ടെഴുതിയ ആമുഖ ലേഖനത്തിൽ പറയുന്നതിങ്ങനെയാണ്.
ആറു വർഷങ്ങൾക്കു മുമ്പാണ് നോവല് എഴുതിത്തുടങ്ങിയത്. 2015ൽ പോയട്രി ഇൻസ്റ്റലേഷൻ ചെയ്തപ്പോഴാണ് പൊളിറ്റിക്കൽ ആർട്ട് ജനം സ്വീകരിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായത്. അത് ഈ നോവലിെൻറ രചനക്ക് ആക്കം കൂട്ടി. ചീഞ്ഞ തക്കാളി ചീഞ്ഞ തക്കാളിയാണെന്നു പറയാനുള്ള ധൈര്യം ഈ കാലയളവ് എനിക്ക് തന്നു. എഴുതി തുടങ്ങിയപ്പോൾ ഒറ്റക്കായിരുന്നു. ചരിത്രരേഖകൾ തേടിയും സത്യം തേടിയും കുറെ അലഞ്ഞു. ഗാന്ധി ജീവിച്ചു മരിച്ച ചില പ്രധാന ഇടങ്ങളിൽ സഞ്ചരിച്ചു. എഴുത്തുവഴിയിൽ പിന്നെ പലരും വന്നു. പ്രിയ സുഹൃത്ത് ജയാ മേനോൻ ആണ് ഉടനീളം കൂടെ നിന്നത്. അവർ കുറെ അപൂർവ പുസ്തകങ്ങളും രേഖകളും സംഘടിപ്പിച്ചു തന്നു. എഴുതി തുടങ്ങി ഒന്നര വർഷത്തിന് ശേഷമാണ് ഞാൻ ഗാന്ധി നാഷണൽ മ്യൂസിയവും രാജ്ഘട്ടും സന്ദർശിച്ചത്. അതിനു വഴിയൊരുക്കിയത് ജയയാണ്. 2017 മാർച്ച് 24ന് ഡൽഹിയിലുള്ള ഗാന്ധി മ്യൂസിയം കാണാൻ പോയി. അവിടത്തെ ലൈബ്രറിയും രക്തസാക്ഷി ഗാലറിയും ഏഴായിരത്തോളം വരുന്ന ഫോട്ടോഗ്രാഫുകളും എന്നെ മാറ്റിമറിച്ചു.
ഗാന്ധിഘാതകർ ഗ്വാളിയോറിൽനിന്ന് സംഘടിപ്പിച്ച 9 MM ബെരേറ്റ സെമി ഓട്ടോമാറ്റിക് പിസ്റ്റൾ എവിടെയുണ്ട് എന്ന അന്വേഷണം ചെന്നവസാനിച്ചത് ഡൽഹിയിലെ നാഷണൽ ഗാന്ധി മ്യൂസിയത്തിലായിരുന്നു. ജയയാണ് ഈ വിവരവും തന്നത്.1997വരെ തോക്ക് മ്യൂസിയത്തിൽ പൊതുദർശനത്തിന് വെച്ചിരുന്നു. പിന്നീട് ആ തോക്കിന് എന്ത് സംഭവിച്ചു? 1997ൽ 9 MM ബെരേറ്റ നാഷണൽ ഗാന്ധി മ്യൂസിയത്തിലെ രക്തസാക്ഷി ഗാലറിയിൽനിന്ന് എടുത്തുമാറ്റിയിരുന്നു. അസ്വസ്ഥപ്പെടുത്തുന്ന അറിവായിരുന്നു ഇത്.
''ഏകദേശം 20 കൊല്ലം മുമ്പ് വരെ തോക്ക് പൊതുജനത്തിനു കാണാൻ കഴിയുന്നവിധം ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്നു. തോക്ക് എടുത്തുമാറ്റിയ വർഷമോ ദിവസമോ എനിക്കറിയില്ല. ബോർഡിെൻറ തീരുമാനമായിരുന്നു. തോക്ക് കാണുമ്പോൾ ആൾക്കാരുടെ മനസ്സിൽ നെഗറ്റീവ് ഫീലിങ് ഉണ്ടാകും. അത് ഒഴിവാക്കാനാകാം അങ്ങനെ ഒരു തീരുമാനം ഉണ്ടായത്. അല്ലാതെ അനിഷ്ടസംഭവങ്ങൾ ഉണ്ടായതുകൊണ്ടല്ല തോക്ക് പ്രദർശനത്തിന് വെക്കാതിരിക്കുന്നത്.'' ഞാനും ജയയും അവിടം സന്ദർശിച്ച സമയത്തെ മ്യൂസിയം ക്യൂറേറ്റർ ആയ 'അൻസാർ അലി' പറഞ്ഞതോർക്കുന്നു.
1997വരെ 9 MM ബെരേറ്റ കാണുമ്പോൾ ജനങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്ന് അൻസാർ അലിയുടെ വാക്കുകളിൽനിന്നും വ്യക്തമാണ്. അതിനു ശേഷം തോക്കു കാണുമ്പോൾ ആർക്കാണ് പ്രശ്നം? ഈ ചിന്ത എഴുത്തിലുടനീളം അലട്ടിയിരുന്നു. 9 MM ബെരേറ്റ സെമി ഓട്ടോമാറ്റിക് പിസ്റ്റൾ നാഷണൽ ഗാന്ധി മ്യൂസിയത്തിൽ 24 വർഷം മുമ്പ് ഉണ്ടായിരുന്നതുപോലെ പൊതുജനങ്ങൾക്ക് കാണാവുന്ന വിധം പ്രദർശിപ്പിക്കണം. ഇത് കാലത്തിെൻറ ആവശ്യമാണ്. ഫാഷിസ്റ്റുകൾക്കെതിരെയുള്ള ഏറ്റവും വലിയ പ്രതീകമായി 9 MM ബെരേറ്റ മാറണം. ഈ തോക്ക് വെറുമൊരു തൊണ്ടിമുതലല്ല. 9 MM ബെരേറ്റ ദേശീയ സ്വത്തായി പ്രഖ്യാപിക്കേണ്ടതുണ്ട്. ഈ തോക്ക് കൈകാര്യം ചെയ്ത രാഷ്ട്രീയമെന്താണെന്ന് ആധുനിക ഇന്ത്യൻ യുവത്വം അറിയണം. അതിനാൽ ഇരുമ്പു ലോക്കറിൽനിന്ന് 9 MM ബെരേറ്റക്ക് മോചനം ആവശ്യമാണ്. ഗാന്ധി നാഷണൽ മ്യൂസിയത്തിൽനിന്നും പുറത്ത് വന്നപ്പോൾ എെൻറ മനസ്സിൽ ഇതായിരുന്നു ചിന്ത.
വിറങ്ങലിച്ച ഒരു ഇന്ത്യൻ ഗൂഢാലോചന
എന്തിനെഴുതുന്നു എന്ന ചോദ്യം എന്തിനു ജീവിക്കുന്നു എന്ന ചോദ്യംപോലെ നിരർഥകമാണ്. എന്നെ സംബന്ധിച്ചിടത്തോളം എഴുതുക എന്നുള്ളത് ജീവിതത്തിെൻറ ഉത്തരമാണ്. ഈ നോവൽ എഴുതുമ്പോൾ ഞാൻ ഉന്മാദിയായിരുന്നു. ഉന്മാദികൾ ഭയരഹിതരാണ്. ഭയമില്ലാതെ എഴുതുക എന്നതിനർഥം സത്യസന്ധമായി എഴുതുകയെന്നാണല്ലോ. ഈ നോവലിലെ കഥാപാത്രങ്ങളുടെ മനസ്സിലൂടെ ഞാൻ സഞ്ചരിക്കുകയല്ല ചെയ്തത്. അവരെ ഞാനെെൻറ ഹൃദയത്തിലൂടെ കടത്തിവിടുകയാണുണ്ടായത്. അങ്ങനെ സംഭവിക്കുമ്പോൾ ഫിക്ഷന് കഥാപാത്രങ്ങളുടെ ബയോപിക് ആയിത്തീരുന്നു. എഴുത്തുകാരെൻറയും ബയോപിക് ആയിത്തീരുന്നു. ഇതു രണ്ടും ചേരുമ്പോഴാണ് ഒരു രാഷ്്ട്രത്തിെൻറ ആത്മഗതമുണ്ടാവുന്നത്.
ഈ നോവലിൽ ഞാൻ സഞ്ചരിച്ച ലോകമുണ്ട്, കണ്ടുമുട്ടിയ മനുഷ്യരുണ്ട്. കഥാപാത്രങ്ങൾ സഞ്ചരിച്ച ലോകമുണ്ട്, അവർ കണ്ടുമുട്ടിയ മനുഷ്യരുമുണ്ട്. ഇതെല്ലാം ചേർന്നുള്ള അനുഭവലോകമാണ് 9 MM ബെരേറ്റയുടെ ഭൂമിക. ഇതെഴുതുമ്പോൾ പുതിയ ഭാവനാലോകവും പുതിയ യാഥാർഥ്യത്തിെൻറ ലോകവും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഈ സംഘർഷമാണ് സത്യത്തിൽ നോവലിെൻറ ഭാഷ സൃഷ്ടിച്ചത്.
നാം ജീവിക്കുന്നകാലത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് നല്ല വർക്ക് ഓഫ് ആർട്ട് ഉണ്ടാവുന്നത് എന്നാണ് എെൻറ വിശ്വാസം. പോയട്രി ഇൻസ്റ്റലേഷൻ ചെയ്യാൻ ഇടയായതും അതുകൊണ്ടാണ്. ജീവിക്കുന്ന സംഘർഷഭരിതമായ ചുറ്റുപാടുകൾ നമ്മളെ കൂടുതൽ മൗലികമാക്കും. ഞാൻ ജീവിക്കുന്ന കാലത്തിെൻറ മരണസർട്ടിഫിക്കറ്റ് ആണ് എെൻറ കഥകൾ. എനിക്ക് സംസാരിക്കാൻ പാർലമെേൻറാ തെരുവോ മൈക്കോ ഇല്ല. കഥകളേ ഉള്ളൂ. അതുകൊണ്ടാണ് ഈ നോവൽ എഴുതാൻ തീരുമാനിച്ചത്.
ചരിത്രത്തിലെ നുണകളെ എഴുത്തുകാർക്കല്ലാതെ വേറെ ആർക്കാണ് പെട്ടെന്ന് തിരിച്ചറിയാനാവുക. ചരിത്രത്തിെൻറ അപനിർമിതിക്കെതിരെ സംസാരിക്കാൻ എഴുത്തുകാർ ആഗ്രഹിക്കുന്നു. പ്രതിലോമകരവും മനുഷ്യവിരുദ്ധവുമായ ചുറ്റുപാടുകൾക്കെതിരെ നിലപാടെടുക്കാൻ ആഗ്രഹിക്കുന്നു. ഇങ്ങനെയുള്ള കലാപപ്രചോദിതമായ ആഗ്രഹമാണ് ഈ നോവൽ.
ആറു വർഷങ്ങൾക്കു മുമ്പാണ് നോവല് എഴുതിത്തുടങ്ങിയത്. 2015ൽ പോയട്രി ഇൻസ്റ്റലേഷൻ ചെയ്തപ്പോഴാണ് പൊളിറ്റിക്കൽ ആർട്ട് ജനം സ്വീകരിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായത്. അത് ഈ നോവലിെൻറ രചനക്ക് ആക്കം കൂട്ടി. ചീഞ്ഞ തക്കാളി ചീഞ്ഞ തക്കാളിയാണെന്നു പറയാനുള്ള ധൈര്യം ഈ കാലയളവ് എനിക്ക് തന്നു. എഴുതി തുടങ്ങിയപ്പോൾ ഒറ്റക്കായിരുന്നു. ചരിത്രരേഖകൾ തേടിയും സത്യം തേടിയും കുറെ അലഞ്ഞു. ഗാന്ധി ജീവിച്ചു മരിച്ച ചില പ്രധാന ഇടങ്ങളിൽ സഞ്ചരിച്ചു. എഴുത്തുവഴിയിൽ പിന്നെ പലരും വന്നു. പ്രിയ സുഹൃത്ത് ജയാ മേനോൻ ആണ് ഉടനീളം കൂടെ നിന്നത്. അവർ കുറെ അപൂർവ പുസ്തകങ്ങളും രേഖകളും സംഘടിപ്പിച്ചു തന്നു. എഴുതി തുടങ്ങി ഒന്നര വർഷത്തിന് ശേഷമാണ് ഞാൻ ഗാന്ധി നാഷണൽ മ്യൂസിയവും രാജ്ഘട്ടും സന്ദർശിച്ചത്. അതിനു വഴിയൊരുക്കിയത് ജയയാണ്. 2017 മാർച്ച് 24ന് ഡൽഹിയിലുള്ള ഗാന്ധി മ്യൂസിയം കാണാൻ പോയി. അവിടത്തെ ലൈബ്രറിയും രക്തസാക്ഷി ഗാലറിയും ഏഴായിരത്തോളം വരുന്ന ഫോട്ടോഗ്രാഫുകളും എന്നെ മാറ്റിമറിച്ചു.
ഗാന്ധിഘാതകർ ഗ്വാളിയോറിൽനിന്ന് സംഘടിപ്പിച്ച 9 MM ബെരേറ്റ സെമി ഓട്ടോമാറ്റിക് പിസ്റ്റൾ എവിടെയുണ്ട് എന്ന അന്വേഷണം ചെന്നവസാനിച്ചത് ഡൽഹിയിലെ നാഷണൽ ഗാന്ധി മ്യൂസിയത്തിലായിരുന്നു. ജയയാണ് ഈ വിവരവും തന്നത്.1997വരെ തോക്ക് മ്യൂസിയത്തിൽ പൊതുദർശനത്തിന് വെച്ചിരുന്നു. പിന്നീട് ആ തോക്കിന് എന്ത് സംഭവിച്ചു? 1997ൽ 9 MM ബെരേറ്റ നാഷണൽ ഗാന്ധി മ്യൂസിയത്തിലെ രക്തസാക്ഷി ഗാലറിയിൽനിന്ന് എടുത്തുമാറ്റിയിരുന്നു. അസ്വസ്ഥപ്പെടുത്തുന്ന അറിവായിരുന്നു ഇത്.
''ഏകദേശം 20 കൊല്ലം മുമ്പ് വരെ തോക്ക് പൊതുജനത്തിനു കാണാൻ കഴിയുന്നവിധം ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്നു. തോക്ക് എടുത്തുമാറ്റിയ വർഷമോ ദിവസമോ എനിക്കറിയില്ല. ബോർഡിെൻറ തീരുമാനമായിരുന്നു. തോക്ക് കാണുമ്പോൾ ആൾക്കാരുടെ മനസ്സിൽ നെഗറ്റീവ് ഫീലിങ് ഉണ്ടാകും. അത് ഒഴിവാക്കാനാകാം അങ്ങനെ ഒരു തീരുമാനം ഉണ്ടായത്. അല്ലാതെ അനിഷ്ടസംഭവങ്ങൾ ഉണ്ടായതുകൊണ്ടല്ല തോക്ക് പ്രദർശനത്തിന് വെക്കാതിരിക്കുന്നത്.'' ഞാനും ജയയും അവിടം സന്ദർശിച്ച സമയത്തെ മ്യൂസിയം ക്യൂറേറ്റർ ആയ 'അൻസാർ അലി' പറഞ്ഞതോർക്കുന്നു.
1997വരെ 9 MM ബെരേറ്റ കാണുമ്പോൾ ജനങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്ന് അൻസാർ അലിയുടെ വാക്കുകളിൽനിന്നും വ്യക്തമാണ്. അതിനു ശേഷം തോക്കു കാണുമ്പോൾ ആർക്കാണ് പ്രശ്നം? ഈ ചിന്ത എഴുത്തിലുടനീളം അലട്ടിയിരുന്നു.
9 MM ബെരേറ്റ സെമി ഓട്ടോമാറ്റിക് പിസ്റ്റൾ നാഷണൽ ഗാന്ധി മ്യൂസിയത്തിൽ 24 വർഷം മുമ്പ് ഉണ്ടായിരുന്നതുപോലെ പൊതുജനങ്ങൾക്ക് കാണാവുന്ന വിധം പ്രദർശിപ്പിക്കണം. ഇത് കാലത്തിെൻറ ആവശ്യമാണ്. ഫാഷിസ്റ്റുകൾക്കെതിരെയുള്ള ഏറ്റവും വലിയ പ്രതീകമായി 9 MM ബെരേറ്റ മാറണം. ഈ തോക്ക് വെറുമൊരു തൊണ്ടിമുതലല്ല. 9 MM ബെരേറ്റ ദേശീയ സ്വത്തായി പ്രഖ്യാപിക്കേണ്ടതുണ്ട്. ഈ തോക്ക് കൈകാര്യം ചെയ്ത രാഷ്ട്രീയമെന്താണെന്ന് ആധുനിക ഇന്ത്യൻ യുവത്വം അറിയണം. അതിനാൽ ഇരുമ്പു ലോക്കറിൽനിന്ന് 9 MM ബെരേറ്റക്ക് മോചനം ആവശ്യമാണ്. ഗാന്ധി നാഷണൽ മ്യൂസിയത്തിൽനിന്നും പുറത്ത് വന്നപ്പോൾ എെൻറ മനസ്സിൽ ഇതായിരുന്നു ചിന്ത. അതോടെ രാജ്യത്തിെൻറ ആത്മാവാണ് എഴുതിക്കൊണ്ടിരിക്കുന്നതെന്ന തോന്നൽ ശക്തമായി. എഴുത്തിനു വേഗത കൂടി. സാമ്രാജ്യത്വത്തെ അഹിംസകൊണ്ട് നേരിടാമെങ്കിൽ ഫാഷിസത്തെയും അഹിംസകൊണ്ട് നേരിടാനാവുമെന്നു രാജ്ഘട്ടിലെ ഗാന്ധി സ്മൃതിയിൽ നിൽക്കുമ്പോൾ മനസ്സ് പറഞ്ഞു. എഴുത്തിൽ ബ്ലോക്ക് വന്നപ്പോഴൊക്കെ ജയ പുതിയ വിവരങ്ങൾ നല്കിയ, ആർക്കൈവ്സ് രേഖകൾ / 1948ലെ പത്രങ്ങൾ ഒക്കെ അയച്ചു തന്നു പ്രചോദിപ്പിച്ചു.
ഇൗ എഴുത്തിൽ മറക്കാൻ കഴിയാത്ത ഒരാൾ വൈക്കം മുരളിയാണ്. നിത്യവും ജോലിസ്ഥലത്തെത്തി നോവൽ എഴുത്തു എന്തായി എന്നദ്ദേഹം തിരക്കി. എെൻറ ദിശാവ്യതിയാനങ്ങളെ തടഞ്ഞു. ചെയ്യുന്നത് ഗൗരവമായ പ്രവൃത്തിയാണെന്നു കൂടെ കൂടെ ഓർമപ്പെടുത്തി. എഴുത്തിെൻറ ചെടിപ്പു പിടികൂടുമ്പോഴൊക്കെ പുതിയ പുസ്തകങ്ങൾ തന്നു പ്രലോഭിപ്പിച്ചു. ഈ നോവലിെൻറ പിറകിൽ കൂടെ നടന്നവരുടെകൂടി അനുഭവങ്ങൾ ഉണ്ട്.
ഇടക്ക് ഈലം എന്ന സിനിമ ചെയ്തപ്പോൾ എഴുത്തു പാടെ നിന്നു. നോവൽ പൂർത്തിയാക്കാൻ കഴിയില്ലെന്ന് ഒരു ഘട്ടത്തിൽ പേടിക്കുകപോലും ചെയ്തു. നിലച്ചുപോയ എഴുത്തു തുടരാനും ഇടയാക്കിയത് ഈലം ആണ്.ഹോളിവുഡിലെ ചലച്ചിത്രമേളയിൽ ഈലം തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അമേരിക്ക സന്ദർശിക്കേണ്ടി വന്നു. ഹോളിവുഡിലെ ചരിത്രമുറങ്ങുന്ന ചൈനീസ് തിയറ്ററിൽ ആയിരുന്നു പ്രദർശനം. അവിടെ കണ്ട കാഴ്ചകൾ, ചരിത്രത്തെ ഒരു രാജ്യം എങ്ങനെ സംരക്ഷിക്കുന്നുവെന്നും അതിന് സ്റ്റേറ്റ് എത്രമാത്രം പ്രാധാന്യം നൽകുന്നുവെന്നും അറിയാനായി. നോവലിനെക്കുറിച്ച ആലോചനകൾ സജീവമാക്കാൻ ഈ കാര്യങ്ങൾ മനസ്സിനെ പ്രേരിപ്പിച്ചു. കോവിഡ് കാരണം അവിടെ പെട്ടുപോയിരുന്നു. ആ നാലര മാസം അമേരിക്കൻ ഗ്രാമങ്ങൾ കണ്ടുനടന്നു. മെമ്മോറിയൽ പാർക്കുകൾ ജോസ് കുട്ടി മഠത്തിലിനൊപ്പം സന്ദർശിച്ചു. നോവലിനുവേണ്ട പുതിയ കഥാപാത്രങ്ങളുടെ നിലമൊരുങ്ങുകയായിരുന്നു ആ യാത്രയുടെ കാവ്യനീതി എന്ന് പിന്നീട് തിരിച്ചറിഞ്ഞു.
ഇന്ത്യയിലെത്തി ഹോം ക്വാറൻറീനിൽ ഇരുന്നപ്പോൾ വീണ്ടും എഴുതി തുടങ്ങി. ചങ്ങാതി മനോജ് വെങ്ങോല വലിയ പിന്തുണ തന്നു. എഴുതിയതത്രയും ഞാനവനെ വായിച്ചു കേൾപ്പിച്ചു. അത് പിന്നീട് നോവലെഴുത്തിെൻറ പ്രോസസ്പോലെയായി. ഉണ്ണികൃഷ്ണൻ കിടങ്ങൂരാണ് മറ്റൊരാൾ. എഴുത്തിൽ അഗ്രസ്സീവ് ആയി മുന്നേറുമ്പോൾ സൗന്ദര്യശാസ്ത്രത്തെപ്പറ്റി ഓർമപ്പെടുത്തി നേർവഴിക്കു തിരിച്ചുവിട്ടു. ഇങ്ങനെ കൂടെ കൂടിയ ചങ്ങാതിമാർ വേറെയും ഉണ്ട്. പക്ഷേ അവരോടു പറഞ്ഞ കഥകൾ അല്ല ഞാൻ പലപ്പോഴും എഴുതിയത്. എഴുതുമ്പോൾ മറ്റൊരാൾ എന്നെ ഉള്ളിൽനിന്നു നയിച്ചു.
ആയിരത്തിലധികം സ്ട്രീറ്റ് ഫോട്ടോഗ്രാഫുകൾ ആണ് എഴുതാനായി റെഫർ ചെയ്തത്. പിരീഡ് ആവിഷ്കരിക്കാൻ ഫോട്ടോഗ്രാഫുകൾ കൂടാതെ ഫിലിം ഡിവിഷൻ ചിത്രങ്ങൾ, ഡോക്യുമെൻററികൾ, ചരിത്ര സിനിമകൾ കുറെ കണ്ടു. അതിനായി ധാരാളം യാത്ര ചെയ്തു. നിരവധി പുസ്തകങ്ങൾ വായിച്ചു. ഫസ്റ്റ് ഹാൻഡ് റിപ്പോർട്ടുകൾ എടുത്തു. നിരാലംബരായ പൗരന്മാരുടെ ജീവിതമാണ് ഒരു രാഷ്ട്രത്തിെൻറ ചരിത്രം നിർമിക്കുന്നത്. അവരനുഭവിക്കുന്ന ജീവിതത്തിെൻറ പ്രാഥമിക സത്യത്തെക്കുറിച്ച്, അതിൽനിന്നുണ്ടാവുന്ന സംഘർഷാനുഭവങ്ങളെ കുറിച്ച് എഴുതാതിരിക്കാനായില്ല.
1998ൽ ഗിരീഷ് ആനന്ദ് ആണ് എന്നെ എഴുത്തിലേക്ക് തിരിച്ചുവിട്ടത്. അദ്ദേഹം എന്നിൽ വിത്തിട്ട സ്വപ്നമാണ് ഈ നോവലായി പരിണമിച്ചത്. പക്ഷേ കാൽപനിക ജ്വരത്തിൽപ്പെട്ട എന്നെ കുന്നത്തൂർ രാധാകൃഷ്ണേട്ടൻ ആണ് വസന്തത്തിെൻറ ഇടിമുഴക്കത്തെപ്പറ്റി ബോധവാനാക്കിയത്. കഥയിൽ പൊളിറ്റിക്കൽ മോഡേണിറ്റിയുടെ പ്രാധാന്യം എനിക്കതോടെ പിടികിട്ടി. ഈ നോവലിൽ അത് ഉപയോഗിച്ചിട്ടുണ്ട്. ക്യാപിറ്റലിസ്റ്റ് രാജ്യമായ അമേരിക്കയിൽ ഇരുന്ന് ജാക്ക് ലണ്ടൻ എന്തുകൊണ്ടാണ് അയേണ് ഹീൽ എന്ന കൃതി എഴുതിയതെന്ന് ആലോചിച്ചിട്ടുണ്ടോ? ഒരിക്കൽ അദ്ദേഹം ചോദിച്ചു. അപ്പോഴാണ് ഞാനും അതേപറ്റി ഓർത്തത്. നമ്മുടേതുപോലുള്ള രാഷ്ട്രീയകാലാവസ്ഥയിൽ അത്തരത്തിലുള്ള സന്ദേശം വളരെ പ്രധാനമാണ്. ഇത്തരം ചിന്തകൾ ഒക്കെ നോവലെഴുത്തിനു തുണയായിട്ടുണ്ട്.
നവ ഇടതുപക്ഷ ഭാവന ( Avant-garde ) ഈ നോവൽ എഴുതുമ്പോൾ എന്നിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. വളച്ചൊടിക്കപ്പെടുന്ന ചരിത്രത്തെയും പാർശ്വവത്കരിക്കപ്പെടുന്ന ജീവിതങ്ങളെയും അവരാഗ്രഹിക്കുന്ന മതേതരത്വ രാഷ്ട്രത്തെയും മൗലികമായി അവതരിപ്പിക്കാൻ അതെനിക്ക് ശക്തി നൽകി എന്ന് വേണം കരുതാൻ. അവസാന അധ്യായങ്ങൾ എഴുതുമ്പോൾ, എഴുതുന്നതൊന്നും ശരിയാവുന്നില്ല എന്ന തോന്നൽ വല്ലാതെ അലട്ടിയിരുന്നു. ആയിടെയാണ് ഞാൻ അമ്മവീട് സന്ദർശിച്ചത്. അവിടെ അമ്മച്ചെൻറ ഒരു പഴയ മരമേശ (ഗാന്ധി ഉപയോഗിച്ചതുപോലുള്ള ഒന്ന്) തുറന്നു നോക്കാൻ തോന്നി. അതിൽ കുറെ വിചിത്ര വസ്തുക്കൾ ഉണ്ടായിരുന്നു. ചെപ്പിതോണ്ടിയും പുരാതന നഖംവെട്ടിയും മറ്റും. കൂടാതെ ഒരു ചെറിയ നോട്ട് ബുക്കും. ഏതോ ഇംഗ്ലീഷ് പത്രംകൊണ്ട് അത് ചട്ടയിട്ടിരുന്നു. തുറന്നു നോക്കിയപ്പോൾ കടം കൊടുത്തതിെൻറയും വാങ്ങിയതിെൻറയും കണക്കുകൾ കണ്ടു. ഞാൻ പെട്ടിയടച്ചു. പിന്നെ അജ്ഞാതമായ പ്രേരണയാൽ കുറച്ചു കഴിഞ്ഞു പെട്ടിതുറന്നു, ആ നോട്ട് ബുക്കിെൻറ ചട്ട അഴിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. പുസ്തകം പൊതിഞ്ഞ കടലാസില് എനിക്ക് വേണ്ട നിധിയുണ്ടായിരുന്നു.1983ൽ ദ സ്പെക്റ്റേറ്റർ മാഗസിനിൽ മുതിർന്ന ബ്രിട്ടീഷ് പത്രപ്രവർത്തകൻ ഇയാൻ ജാക്ക്, ജയിൽമോചിതനായ ഡോ. പാർച്ചുറെയെ അഭിമുഖം നടത്തിയപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാചകമായിരുന്നു ആ ചട്ടക്കകത്തെ തലക്കെട്ട്. A Mahathma who shot Gandhi! കാലം ഈ നോവലിനായി കാത്തുവെച്ച രേഖകൾ എന്നെ തേടിവരുകയായിരുന്നു. ഇങ്ങനെ കുറെ അനുഭവങ്ങളുണ്ട്. എ.ജി. നൂറാനി, തുഷാർ ഗാന്ധി, രാമചന്ദ്ര ഗുഹ എന്നിവരാണ് എനിക്ക് വെളിച്ചമായ മറ്റു വ്യക്തികൾ. ഗാന്ധിവധവുമായി ബന്ധപ്പെട്ടുള്ള രേഖകൾ, എഫ്.ഐ.ആർ, കപൂർ കമീഷൻ റിപ്പോർട്ട്, ഗാന്ധിയുമായി ബന്ധപ്പെട്ടുള്ള സമകാലികസംഭവങ്ങൾ എന്നിവയെല്ലാം സൂക്ഷ്മമായി പഠിച്ചിരുന്നു. നാൽപതുകളിലെ ഇന്ത്യൻ ലെജൻറുകളുടെ ജീവിതവും അവരിൽ ചിലരുടെ പ്രസംഗങ്ങളും കേട്ടു.
ആധുനിക ഇന്ത്യ നേരിടുന്ന മഹാവിപത്ത് ഔദ്യോഗികമായ ബോധമലിനീകരണമാണ്. പലകാലങ്ങളിൽ അതിനായി പലതരം ടൂളുകൾ ഉപയോഗിക്കപ്പെടുന്നു. ജനതയുടെ ഇന്ദ്രിയങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അനുഭവമണ്ഡലങ്ങളെ മലിനമാക്കാനും ട്രോൾ ആർമി ഇപ്പോൾ സുസജ്ജമാണ്. ഇങ്ങനെയുള്ള സാമൂഹിക രാഷ്ട്രീയ കാലാവസ്ഥയിൽ എഴുത്ത് മൗലികമായ രാഷ്ട്രീയ പ്രവർത്തനം ആകേണ്ടതുണ്ട്. കലയുടെ സൗന്ദര്യശാസ്ത്രം ഹനിക്കാതെ അത് സാധ്യവുമാണ്. ലോകം വിറങ്ങലിച്ച ഒരു ഇന്ത്യൻ ഗൂഢാലോചനയുടെ കഥ പറയുമ്പോൾ അത് പ്രാവർത്തികമാക്കിയേ പറ്റൂ. എഴുത്തുകാലത്തും ശേഷവും ധാർമിക പിന്തുണ തന്ന പി.എഫ്. മാത്യൂസ്, അജയ് മങ്ങാട്ട്, വി.ആർ. സന്തോഷ്, എൻ.ബി. സുരേഷ്, അജിത് നീലാഞ്ജനം, സി.ടി. തങ്കച്ചൻ, രാജേഷ് കെ.എ, സുധി അന്ന എന്നിവരെയും സ്നേഹപൂർവം ഓർക്കുന്നു. പ്രിയ വായനക്കാരെ സ്നേഹപൂർവം നോവലിലേക്കു ക്ഷണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.