ന്യൂഡൽഹി: വർഷകാല സമ്മേളനത്തിലും 30ഒാളം ബില്ലുകൾ കൊണ്ടുവരുന്ന കേന്ദ്ര സർക്കാർ സുപ്രീംകോടതി നിർദേശിച്ചിട്ടും ആൾക്കൂട്ട ആക്രമണത്തിനെതിരെ നിയമം കൊണ്ടുവരാത്തത് എന്തുകൊണ്ടാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ചോദിച്ചു.
പാർലമെൻറ് സമ്മേളനത്തിനു മുന്നോടിയായി വിളിച്ചു സർവകക്ഷിയോഗത്തിലാണ് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് പാർലമെൻററി പാർട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ ചോദ്യം.
ന്യൂനപക്ഷങ്ങളും, മറ്റു ദലിത് പിന്നാക്ക വിഭാഗങ്ങളും, സ്ത്രീകളും, കുട്ടികളും ആക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ നിയമ നിർമാണം വേണമെന്ന് സുപ്രീം കോടതി രണ്ടു വർഷം മുമ്പ് നിർദേശിച്ചിരുന്നു.
എങ്കിലും സർക്കാർ ഒന്നും ചെയ്തില്ല. രാജ്യദ്രോഹക്കുറ്റം വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നത് സംബന്ധിച്ചും യു.എ.പി.എ പോലുള്ള കരിനിയമങ്ങൾ ഉപയോഗിച്ച് നിരപരാധികളെ വേട്ടയാടുന്നതിനെ കുറിച്ചും സുപ്രീംകോടതി നിരീക്ഷണങ്ങൾ ഗൗരവമായി എടുത്ത് പാർലമെൻറിൽ സമഗ്ര ചർച്ച വേണം-ഇ.ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.