തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായത് കോവിഡ് ബാധയെ തുടര്‍ന്ന് ആരോഗ്യവിഭാഗം അടച്ചിട്ട ഓഫിസിൽ. രണ്ടുദിവസം അവധി നല്കിയ ഒാഫിസിൽ രണ്ട് ജീവനക്കാരുടെ സാന്നിധ്യമുണ്ടായത് ദുരൂഹത വർധിക്കുന്നു. സെക്രേട്ടറിയറ്റിലെ ചീഫ് ജോയൻറ് പ്രോട്ടോകോള്‍ ഓഫിസർക്കാണ് കഴിഞ്ഞദിവസം േകാവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യവിഭാഗം തിങ്കളാഴ്ച ഉച്ചയോടെ ഇൗ ഭാഗങ്ങളിലെ ഓഫിസുകൾ സീല്‍ ചെയ്തു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജീവനക്കാര്‍ വേരണ്ടെന്ന് നിർദേശിച്ചു. എന്നാല്‍, തീപിടിത്തമുണ്ടായപ്പോള്‍ രണ്ട് ജീവനക്കാര്‍ അവിടെ ഉണ്ടായിരുന്നു എന്നാണ് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് വിഭാഗം അഡീഷനൽ സെക്രട്ടറി പി. ഹണി പറഞ്ഞത്.
എല്ലാ ജീവനക്കാര്‍ക്കും അവധി നല്‍കിയിട്ടും രണ്ടുപേര്‍ എന്തിന് വന്നുവെന്നത് ദുരൂഹമാണ്. ഇവിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാൻ സാധ്യതയില്ലെന്നും ജീവനക്കാര്‍ പറയുന്നു. സെക്രട്ടേറിയറ്റില്‍ ആറ് ഫയര്മാന്മാരെ നിയോഗിച്ചിട്ടുണ്ട്. തീപിടിത്ത സമയത്ത് ആരും സ്ഥലത്ത് ഇല്ലായിരുന്നെന്നാണ് വിവരം. രാഷ്ട്രീയ സ്വാധീനമുള്ള ജീവനക്കാരെയാണ് ഇവിടെ നിയമിച്ചതെന്നും ആക്ഷേപമുണ്ട്.
അതിനിടെ, സെക്രേട്ടറിയറ്റിലെ തീപിടിത്തം അറിഞ്ഞ് എത്തിയ മാധ്യമപ്രവർത്തകരോട് സംസാരിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തുനീക്കി. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ്മേത്ത എത്തി മാധ്യമപ്രവർത്തകരെ സെക്രേട്ടറിയറ്റിൽനിന്ന് പുറത്താക്കിയശേഷമാണ് ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയത്.
തീപിടിത്തം അറിഞ്ഞെത്തിയ സ്ഥലം എം.എൽ.എ വി.എസ്. ശിവകുമാറിനെ സെക്രേട്ടറിയേറ്റിലേക്ക് കടത്തിവിടാത്തതിനെ തുടർന്ന് ശിവകുമാറും കെ.പി.സി.സി ജന.സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ എന്നിവരും കേൻറാൺമെൻറ് ഗേറ്റിന് മുന്നിലിരുന്ന് പ്രതിഷേധിച്ചു. വിവരമറിഞ്ഞ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സ്ഥലത്തെത്തി. അദ്ദേഹത്തെയും ആദ്യം സെക്രേട്ടറിയറ്റിനുള്ളിലേക്ക് കടത്തിവിട്ടില്ല. തുടർന്ന് അദ്ദേഹവും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പിന്നീട് അദ്ദേഹത്തെയും എം.എൽ.എമാരായ വി.എസ്. ശിവകുമാർ, വി.ടി. ബൽറാം, കെ.എസ്. ശബരീനാഥൻ എന്നിവരെയും തീപിടിത്തം നടന്ന സ്ഥലം സന്ദർശിക്കാൻ അനുവദിച്ചശേഷമാണ് യു.ഡി.എഫ് പ്രതിഷേധം അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.