മുഖ്യമന്ത്രി എന്തുകൊണ്ട്​ ജിഷ്​ണുവി​െൻറ കുടുംബത്തെ കാണുന്നില്ല​? ഉമ്മൻചാണ്ടി

കോഴിക്കോട്: എന്തുകൊണ്ടാണ് മുഖ്യമന്ത്രി ജിഷ്ണുവി​െൻറ കുടുംബത്തെ കാണാൻ തയാറാകാത്തത്. കുടംബത്തെ കാണില്ല എന്ന നിലപാട് ശരിയാണോ എന്ന് ചിന്തിക്കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. വളയത്തെ വീട്ടിൽ നിരാഹാരമിരിക്കുന്ന ജിഷ്ണുവി​െൻറ സഹോദരി അവിഷ്ണയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജിഷ്ണു കേസിൽ കൃത്യമായി നടപടികൾ എടുത്തിടുണ്ടെന്ന സർക്കാറി​െൻറ പത്രപ്പരസ്യം ഉത്തമബോധ്യത്തോടെയെങ്കിൽ എന്തുകൊണ്ട് അത് ജിഷ്ണുവി​െൻറ കുടുംബത്തെ ബോധ്യപ്പെടുത്താനാകുന്നില്ല.  പ്രശ്നങ്ങൾ എത്രയും െപെട്ടന്ന് തീർക്കണമെന്നും അതിന് പ്രതിപക്ഷത്തി​െൻറ സഹായം ആവശ്യമാണെങ്കിൽ നൽകാൻ തയാറാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മകൻ മരിച്ച അമ്മയുടെ വേദന പ്രതിപക്ഷം മുതലെടുക്കുകയാണെന്ന സി.പി.എമ്മുകാരുടെ ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
 
അവിഷ്ണ വെള്ളം  പോലും കുടിക്കാതെയാണ് സമരമിരിക്കുന്നത്. നിരാഹാരമിരിക്കുന്നതിന് കുഴപ്പമില്ല. എന്നാൽ വെള്ളം കുടിക്കണം. ഇല്ലെങ്കിൽ ആരോഗ്യം നശിക്കും. വെള്ളം കുടിക്കണമെന്ന് അവിഷ്ണയോട് പറഞ്ഞിട്ടുണ്ടെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. 

Tags:    
News Summary - why didn't CM visit jishnu's family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.